Trending

News Details

കല കുവൈറ്റ് മരണാനന്തര ക്ഷേമനിധി കൈമാറി

  • 19/11/2023
  • 738 Views

കുവൈത്ത് സിറ്റി ; കല കുവൈറ്റ് അബ്ബാസിയ സെൻട്രൽ യൂണിറ്റ് അംഗമായിരിക്കേ അന്തരിച്ച കോഴിക്കോട് സ്വദേശി അബ്ദുൽ റസാക്കിന്റെ മരണാനന്തര ക്ഷേമനിധി ആശ്രിതർക്ക് കൈമാറി. സിപിഐഎം കല്ലായ് ലോക്കൽ കമ്മറ്റി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ കോഴിക്കോട് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കോർപ്പറേഷൻ ഡെ. മേയറുമായ സഖാവ് സി പി മുസാഫർ അഹമ്മദിൽ നിന്നും റസാഖിന്റെ കുടുംബം തുക ഏറ്റുവാങ്ങി . കല്ലായി ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് അബുലൈസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കല കുവൈറ്റ് സാമൂഹിക വിഭാഗം സെക്രട്ടറി ശരത് സ്വാഗതം പറഞ്ഞു. സിപിഐഎം ഏരിയാ കമ്മറ്റി അംഗങ്ങളായ സഖാവ് TV കുഞ്ഞായിൻ കോയ , സഖാവ് മേലടി നാരായണൻ എന്നിവർ പങ്കെടുത്തു.