Trending

News Details

കല കുവൈറ്റ് അബുഹലീഫ മേഖല കമ്മിറ്റി പുസ്തക ആസ്വാദനം സംഘടിപ്പിച്ചു.

  • 02/11/2023
  • 457 Views

കുവൈത്ത് സിറ്റി ; കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ  മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രതിമാസ പുസ്തക ആസ്വാദന പരിപാടിയുടെ എട്ടാമത് സദസ്സ്  മെഹബുള്ള കല സെന്ററിൽ നടന്നു . മേഖല പ്രസിഡന്റ് ഗോപികൃഷ്ണന്റെ  അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജയകുമാർ "ഒരു പ്രവാസിയുടെ  ഇതിഹാസം"  എന്ന പുസ്തകം അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ നിരവധിപേർ പങ്കെടുത്തു,  കല കുവൈറ്റ്‌ ജോയിന്റ് സെക്രട്ടറി  പ്രജോഷ് ടി ‌ ആശംസകൾ അറിയിച്ച് സംസാരിച്ചു.
അബുഹലിഫ മേഖല സെക്രട്ടറി രഞ്ജിത്ത് ടി എം സ്വാഗതം ആശംസിച്ച ചടങ്ങിന് അബുഹലിഫ മേഖല മേഖലാ എക്‌സിക്യൂട്ടീവ് അംഗം ഗായത്രി  നന്ദി രേഖപ്പെടുത്തി.