Trending

News Details

സർഗ്ഗസംഗമം സംഘടിപ്പിച്ചു

  • 13/07/2022
  • 1055 Views


കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ്‌ അബുഹലിഫ ബി യൂണിറ്റിന്റെ നേതൃത്വത്തിൽ "സർഗ്ഗസംഗമം" സംഘടിപ്പിച്ചു. യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം രഞ്ജിത്ത് അധ്യക്ഷത വഹിച്ച പരിപാടി കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി ജിതിൻ പ്രകാശ് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ഷൈജു ജോസ്, മേഖല എക്സിക്യൂട്ടീവ് അംഗം പ്രസീത ജിതിൻ എന്നിവർ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു.
യൂണിറ്റ് നടത്തിയ ഫോട്ടോഗ്രാഫി മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ പരിപാടിയിൽ വച്ച് മേഖല സെക്രട്ടറി ഷൈജു ജോസ്, മേഖലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രവിഷ്‌, സതീഷ് എന്നിവർ കൈമാറി. യൂണിറ്റിലെ പ്രവർത്തകരുടെ കലാപരിപാടികളും, വിവിധ ഗെയിമുകളും പരിപാടിയുടെ ഭാഗമായി നടന്നു. പരിപാടിക്ക് ആക്ടിങ് കൺവീനർ സിജോ സ്വാഗതവും, യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം ഷജർ നന്ദിയും രേഖപ്പെടുത്തി.