Trending

News Details

കല കുവൈറ്റ് പുസ്തക ആസ്വാദനം സംഘടിപ്പിച്ചു

  • 29/09/2023
  • 583 Views

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രതിമാസ പുസ്തക ആസ്വാദന പരിപാടിയുടെ ഏഴാം സദസ്സിൽ ആൻഫ്രാങ്കിന്റെ ഡയറികുറിപ്പുകൾ എന്ന പുസ്തകം സിബി ജോൺ അവതരിപ്പിച്ചു, തുടർന്ന് നടന്ന ചർച്ചയിൽ നിരവധിപേർ പങ്കെടുത്തു. അബുഹലിഫ മേഖല പ്രസിഡന്റ് ഗോപികൃഷ്ണന്റെ അധ്യക്ഷതയിൽ മെഹബുള്ള കല നടന്ന ചടങ്ങിന് കേന്ദ്രകമ്മിറ്റി അംഗം ഷൈജു ജോസ്‌ ആശംസകളർപ്പിച്ച് സംസാരിച്ചു. അബുഹലിഫ മേഖല സെക്രട്ടറി രഞ്ജിത്ത് ടി എം സ്വാഗതവും മേഖലാ എക്‌സിക്യൂട്ടീവ് അംഗം സന്തോഷ്‌ കെ.ജി നന്ദിയും രേഖപ്പെടുത്തി. ഓണത്തോടനുബന്ധിച്ച് മേഖലയിൽ നടത്തിയ ഗൃഹാങ്കണ പൂക്കള മത്സരത്തിന്റെ വിജയികളായവർക്കുള്ള സമ്മാന വിതരണം മേഖല കേന്ദ്ര- മേഖല ഭാരവാഹികൾ നിർവ്വഹിച്ചു