Trending

News Details

കല കുവൈറ്റ് സാഹിത്യ സദസ് സംഘടിപ്പിച്ചു .

  • 29/09/2023
  • 678 Views

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈറ്റ്) അബ്ബാസിയ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അബ്ബാസിയ കല സെന്ററിൽ സംഘടിപ്പിച്ച സാഹിത്യ സദസ് കല കുവൈറ്റ് മുൻ ജനറൽ സെക്രട്ടറി സി കെ നൗഷാദ് ഉദ്‌ഘാടനം ചെയ്തു. അബ്ബാസിയ മേഖല പ്രസിഡന്റ് ഉണ്ണി മാമറുടെ അധ്യക്ഷത വഹിച്ച ചടങ്ങിൽ സുഭാഷ്ചന്ദ്രന്റെ "മനുഷ്യനൊരു ആമുഖം " എന്ന പുസ്തകത്തെ ആസ്പദമാക്കി സന്തോഷ്‌ കുമാർ പുസ്തകാവതരണം നടത്തി. മേഖല എക്സിക്യൂട്ടീവ് അംഗം സുരേഷ് കോഴഞ്ചേരി ആശംസകളറിയിച്ചു സംസാരിച്ചു . തുടർന്ന് നടന്ന പുസ്തകചർച്ചയിൽ നിരവധിപേർ പങ്കെടുത്തു. അബ്ബാസിയ മേഖല സെക്രട്ടറി നവീൻ കെ വി സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖല എക്സിക്യൂട്ടീവ് അംഗം ദിപി സുനിൽ നന്ദി പറഞ്ഞു.