Trending

News Details

പായസ പാചക മത്സരം സംഘടിപ്പിച്ചു.

  • 29/09/2023
  • 544 Views

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ്‌, ഫഹാഹീൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷത്തോടനുബന്ധിച്ചു പായസ പാചക മത്സരം സംഘടിപ്പിച്ചു. ഫഹാഹീൽ മേഖലയിലെ യൂണിറ്റുകൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. മേഖലാ പ്രസിഡന്റ് സജിൻ മുരളിയുടെ അധ്യക്ഷതയിൽ മംഗഫ് കലാ സെന്ററിൽ കൂടിയ യോഗത്തിൽ കല കുവൈറ്റ് സെക്രട്ടറി രജീഷ് സി മത്സരത്തിന്റെ ഉത്ഘാടനം നിർവഹിച്ചു. കല വൈസ് പ്രസിഡണ്ട് ബിജോയ് ആശംസകൾ അറിയിച്ചു സംസാരിച്ചു.

മത്സരത്തിൽ മംഗഫ് യൂണിറ്റിലെ ജിനു മക്കട ഒന്നാം സ്ഥാനവും ഫഹാഹീൽ വെസ്റ്റ് യൂണിറ്റിലെ അമൃത സുഗതൻ രണ്ടാം സ്ഥാനവും മംഗഫ് സെൻട്രൽ യൂണിറ്റിലെ ബീന മനോജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മംഗഫ് സെൻട്രൽ യൂണിറ്റിലെ അനുശ്രീ അരുണിന് പ്രോത്സാഹന സമ്മാനവും ലഭിച്ചു. 22 ടീമുകളായിരുന്നു വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചു മത്സരത്തിൽ പങ്കെടുത്തത്.

ബിനു ജോസഫ് (Chief chef Regency Hotel), ഡിന്നി കെ ചാണ്ടി (Executive Chef KOC Hospital) എന്നിവർ മത്സരത്തിന്റെ വിധികർത്താക്കളായിരുന്നു. 

കല കുവൈറ്റ് കേന്ദ്ര, മേഖല കമ്മറ്റി ഭാരവാഹികൾ മത്സരവിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. മേഖല സെക്രട്ടറി ജ്യോതിഷ് പി ജി സ്വാഗതം പറഞ്ഞ പരിപാടിക്ക് പ്രോഗ്രാം കോഓർഡിനേറ്റർ ദീപ ബിനു നന്ദി രേഖപ്പെടുത്തി.