Trending

News Details

പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

  • 14/07/2022
  • 632 Views


കേരളാ ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്‌ മിനാ അബ്ദുള്ള യൂണിറ്റിന്റെ നേതൃത്വത്തിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. മിന അബ്ദുല്ല അൽ വത്താനി ഗ്രൗണ്ടിൽ വച്ച് നടത്തിയ മൽസരം കല കുവൈറ്റ്‌ ആക്ടിങ് സെക്രട്ടറി ജിതിൻ പ്രകാശ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജോയിന്റ് കൺവീനർ എഡ്വിൻ ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിന് യൂണിറ്റ് കൺവീനർ അഖിൽ സ്വാഗതവും, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം രാജീവൻ നന്ദിയും പറഞ്ഞു.യൂണിറ്റിലെ അംഗങ്ങൾക്കയാണ് മത്സരം സംഘടിപ്പിച്ചത്. യൂണിറ്റിലെ ടീമുകൾ മാറ്റുരച്ച മത്സരത്തിൽ മാർട്ടിൻ, നജുദ്ധീൻ, നിസാം & സുഹൈൽ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനവും, ഷെനി, ടിബിൻ, മാർട്ടിൻ & ജെയ്സൺ എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും നേടി. മികച്ച ഗോൾ കീപ്പർ ആയി മാർട്ടിനെയും തിരഞ്ഞെടുത്തു.വിജയികൾക്ക് കേന്ദ്ര കമ്മിറ്റി അംഗം ബിജോയ് സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ മേഖല പ്രസിഡന്റ്‌ പ്രസീത് കരുണാകരൻ, മേഖല എക്സിക്യൂട്ടീവ് അംഗം അജിത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.