Trending

News Details

ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖലയിൽ "മഴത്തുള്ളി ‌ " ക്ലബ് രൂപീകരിച്ചു.

  • 12/09/2023
  • 861 Views

കുവൈത്ത് സിറ്റി : ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖലയിൽ "മഴത്തുള്ളി ‌ " ക്ലബ് രൂപീകരിച്ചു, ബാലവേദി അബ്ബാസിയ മേഖല പ്രസിഡന്റ് അദ്വൈതിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ഷംല ബിജു ഉദ്‌ഘാടനം ചെയ്തു . ബാലവേദി കുവൈറ്റ്‌ അബ്ബാസിയ മേഖല സെക്രട്ടറി ഗൗരി പ്രിയ ഭാരവാഹികളുടെ നാമ നിർദ്ദേശം അവതരിപ്പിച്ചു , മഴത്തുള്ളി ക്ലബ്ബിന്റെ ഭാരവാഹി സ്ഥാനത്തേക്ക് പ്രസിഡന്റ് കെയ്ത്ത് സോജി ‌, സെക്രട്ടറി ഇഷാനി ഷൈമേഷ്‌ , വൈസ് പ്രസിഡന്റ് ജാനറ്റ് ഡിസിൽവ , ജോയിന്റ് സെക്രട്ടറി ആഞ്ജലീന പ്രിജു എന്നിവരെ തിരഞ്ഞെടുത്തു , ബാലവേദി അബ്ബാസിയ മേഖലാ രക്ഷാധികാരി സമിതി കൺവീനർ ജഗദീഷ്‌ ചന്ദ്രൻ, ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി കൺവീനർ ഹരിരാജ്‌ ,ബാലവേദി മേഖലാ രക്ഷാധികാരി സമിതി കോർഡിനേറ്റർ ജിതേഷ് എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു ബാലവേദി അബ്ബാസിയ മേഖലാ ജോയിന്റ് സെക്രട്ടറി ശിവാനി ‌ സ്വാഗതം ആശംസിച്ച ചടങ്ങിന് മഴത്തുള്ളി ക്ലബ്ബിന്റെ സെക്രട്ടറി ഇഷാനി ഷൈമേഷ്‌ നന്ദി പറഞ്ഞു .