Trending

News Details

കല കുവൈറ്റ് "ഗ്രാമോത്സവം" സംഘടിപ്പിച്ചു.

  • 08/09/2023
  • 716 Views

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈറ്റ് ) അബ്ബാസിയ മേഖല സമിതി "ഗ്രാമോത്സവം" സംഘടിപ്പിച്ചു, മേഖല പ്രസിഡന്റ് ഉണ്ണി മാമാരുടെ അദ്ധ്യക്ഷതയിൽ അബ്ബാസിയ കല സെന്ററിൽ നടന്ന പരിപാടി കല കുവൈറ്റ് ആക്ടിങ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു ഉദ്‌ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ കെ ആശംസകൾ അറിയിച്ച് സംസാരിച്ചു , കല കുവൈറ്റ് അബ്ബാസിയ മേഖല ആക്ടിങ് സെക്രട്ടറി സണ്ണി ഷൈജേഷ് സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖല എക്സിക്യൂട്ടീവ് ജിബിൻ രാജൻ നന്ദി പറഞ്ഞു, ഓണക്കളികളും, വിനോദ മത്സരങ്ങളും, പായസമേളയും ഗാനസന്ധ്യയുമുൾപ്പടെ അരങ്ങേറിയ "ഗ്രാമോത്സവം" ഗൃഹാതുരത്വം ഉണർത്തുന്ന പരിപാടിയായിരുന്നു.