Trending

News Details

ബാലവേദി കുവൈറ്റ് ഫഹഹീൽ മേഖലയിൽ പുതിയ ക്ലബ്ബ് ; "മഴവില്ല് "

  • 04/09/2023
  • 644 Views

കുവൈത്ത് സിറ്റി : ബാലവേദി കുവൈറ്റ് ഫഹഹീൽ മേഖലയിൽ 'മഴവില്ല് ' ക്ലബ് രൂപീകരിച്ചു, ബാലവേദി ഫഹഹീൽ മേഖല പ്രസിഡന്റ് സെൻഹ ജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കലാ കുവൈത്ത് ഫഹഹീൽ മേഖല സെക്രട്ടറി ജ്യോതിഷ് പി ജി ഉദ്‌ഘാടനം ചെയ്തു . ബാലവേദി മേഖല എക്സിക്യൂട്ടീവ് അംഗം അഭിരാമി ജ്യോതിഷ് ബാലവേദിയെ നടത്തിവരുന്ന പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു . മഴവില്ല് ക്ലബ്ബിന്റെ ഭാരവാഹികളായി പ്രസിഡന്റ് ഷോണ് സുനിൽ , സെക്രട്ടറി ശ്രീലക്ഷ്മി , വൈസ് പ്രസിഡന്റ് ജോയനാ , ജോയിന്റ് സെക്രട്ടറി ആഹിൽ ഫിറോസ് എന്നിവരെ തിരഞ്ഞെടുത്തു , ബാലവേദി കേന്ദ്ര സമിതി കോഡിനേറ്റർ തോമസ് സെൽവൻ , മാതൃഭാഷാ മേഖല കൺവീനർ അജിത് പോൾ, ബാലവേദി മേഖല കൺവീനർ ബിപിൻ പുനത്തിൽ എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു . ബാലവേദി മലർവാടി ക്ലബ് അംഗം അതിഥി ബിപിൻ സ്വാഗതം ആശംസിച്ച ചടങ്ങിന് മഴവില്ല് ക്ലബ്ബിന്റെ സെക്രട്ടറി ശ്രീലക്ഷ്മി നന്ദി പ്രകാശിപ്പിച്ചു.