Trending

News Details

പൂക്കള മത്സരം സംഘടിപ്പിച്ചു.

  • 28/08/2023
  • 55 Views

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈറ്റ്‌) ഓണാഘോഷത്തോടനുബന്ധിച്ചു പൂക്കള മത്സരം സംഘടിപ്പിച്ചു. ഫഹാഹീൽ മേഖലയിലെ മംഗഫ്-ഡി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മംഗഫ് കലാ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ യൂണിറ്റ് ജോയിന്റ് കൺവീനർ അനീഷിന്റെ അധ്യക്ഷതയിൽ കല കുവൈറ്റ് സെക്രട്ടറി രജീഷ് സി മത്സരം ഉത്ഘാടനം നിർവഹിച്ചു. കല കുവൈറ്റ് വൈസ് പ്രസിഡണ്ട് ബിജോയ്, മേഖല സെക്രട്ടറി ജ്യോതിഷ് പി ജി, പ്രസിഡന്റ് സജിൻ മുരളി, കേന്ദ്ര കമ്മറ്റി അംഗം അനീഷ് പൂക്കാട് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
മേഖലയിലെ വിവിധ യൂണിറ്റുകൾ പങ്കെടുത്ത മത്സരത്തിൽ മിന അബ്ദുല്ല യൂണിറ്റ് ഒന്നാം സ്ഥാനവും മംഗഫ്-ഇ യൂണിറ്റ് രണ്ടാം സ്ഥാനവും മംഗഫ് യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മേഖലാ ബാലവേദി കുട്ടികളുടെ പൂക്കളത്തിനു പ്രോത്സാഹന സമ്മാനവും ലഭിച്ചു. പ്രവീൺ കൃഷ്ണ, ജൂബി കയ്യൂർ, അർച്ചന വിജയ് എന്നിവർ മത്സരത്തിന്റെ വിധികർത്താക്കളായിരുന്നു.
മത്സരവിജയികൾക്കുള്ള സമ്മാനദാനം കേന്ദ്ര കമ്മറ്റി അംഗങ്ങൾനിർവഹിച്ചു. യൂണിറ്റ് കൺവീനർ ബിബിൻ സ്വാഗതം പറഞ്ഞ പരിപാടിക്ക് പ്രോഗ്രാം കോഓർഡിനേറ്റർ ജോൺസൻ നന്ദി രേഖപ്പെടുത്തി.