Trending

News Details

കല കുവൈറ്റ് അബുഹലീഫ മേഖല കമ്മിറ്റി പുസ്തക ആസ്വാദനം സംഘടിപ്പിച്ചു.

  • 28/08/2023
  • 53 Views

കുവൈത്ത് സിറ്റി ; കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്ന പ്രതിമാസ പുസ്തക ആസ്വാദന പരിപാടിയുടെ ഭാഗമായി ആഗസ്റ്റ് മാസത്തിലെ പുസ്തകാസ്വാദന സദസ്സ് അബുഹലിഫ മേഖല പ്രസിഡന്റ് ഗോപികൃഷ്ണന്റെ അധ്യക്ഷതയിൽ മെഹബുള്ള കല സെന്ററിൽ വച്ച് സംഘടിപ്പിച്ചു. അബുഹലിഫ ബി യൂണിറ്റ് അംഗം മുഹമ്മദ്‌ കുട്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് ആരംഭിച്ച പരിപാടിയിൽ കല കുവൈറ്റ്‌ മുൻ പ്രസിഡന്റ് പി ബി സുരേഷ് പെരുമ്പടവം ശ്രീധരന്റെ "ഒരു സങ്കീർത്തനം പോലെ" എന്ന പുസ്തകം അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ നിരവധിപേർ പങ്കെടുത്തു. മേഖലാ എക്സിക്യുട്ടീവ് അംഗം ഗായത്രി സ്വാഗതം ആശംസിച്ച ചടങ്ങിന് അഭിലാഷ് നന്ദി പറഞ്ഞു.