Trending

News Details

ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖലയിൽ "സൺറൈസ്‌ " ക്ലബ് രൂപീകരിച്ചു.

  • 26/08/2023
  • 527 Views

കുവൈറ്റ് സിറ്റി : ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖലയിൽ "സൺറൈസ്‌ " ക്ലബ് രൂപീകരിച്ചു, ബാലവേദി അബ്ബാസിയ മേഖല പ്രസിഡന്റ് അദ്വൈതിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി അംഗം സണ്ണി ഷൈജേഷ് ഉദ്‌ഘാടനം ചെയ്തു . ബാലവേദി കുവൈറ്റ്‌ ജെനറൽ സെക്രട്ടറി അഞ്ജെലിറ്റ രമേശ്‌ ഭാരവാഹികളുടെ നാമ നിർദ്ദേശം അവതരിപ്പിച്ചു , സൺറൈസ് ക്ലബ്ബിന്റെ ഭാരവാഹികളായി പ്രസിഡന്റ് ആരോമൽ കൃഷ്ണദാസ്‌, സെക്രട്ടറി അലെക്സി ഷിജോ , വൈസ് പ്രസിഡന്റ് അനാമിക ടി കെ, ജോയിന്റ് സെക്രട്ടറി സെറാ എന്നിവരെ തിരഞ്ഞെടുത്തു ,കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി നവീൻ കെ വി , ബാലവേദി അബ്ബാസിയ മേഖലാ രക്ഷാധികാരി സമിതി കൺവീനർ ജഗദീഷ്‌ ചന്ദ്രൻ, ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതിയംഗം ഷംലാ ബിജു എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു ബാലവേദി അബ്ബാസിയ മേഖലാ സെക്രട്ടറി ഗൗരിപ്രിയ‌ സ്വാഗതം ആശംസിച്ച ചടങ്ങിന് സൺറൈസ് ക്ലബ്ബിന്റെ സെക്രട്ടറി അലെക്സി ഷിജോ നന്ദി പ്രകാശിപ്പിച്ചു.