Trending

News Details

ചന്ദ്രയാൻ 3, അഭിമാനകരമായ ശാസ്ത്ര നേട്ടമെന്ന് കല കുവൈറ്റ്.

  • 25/08/2023
  • 942 Views

മുന്നാം ചാന്ദ്ര പര്യവേഷണത്തിലൂടെ ചന്ദ്രയാൻ 3 വിജയകരമായി ലാൻഡ് ചെയ്യാനായത് അഭിമാനകരമായ ശാസ്ത്ര നേട്ടമാണെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് .
ഐ എസ് ആർ ഒ യുടെ നേതൃത്വത്തിൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് ഗവേഷക സംഘം ഏറ്റെടുത്ത് നടപ്പാക്കിയ ദൗത്യം ശാസ്ത്ര ഗവേഷണ ചരിത്രത്തിലെ അതുല്യമായ നേട്ടമാണെന്നും ചന്ദ്രയാൻ 3 ന്റെ ചരിത്ര നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ശാസ്ത്ര സംഘത്തെയും അഭിനന്ദിക്കുന്നതായി കല കുവൈറ്റ് ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.