കല കുവൈറ്റ് - കുടുംബസംഗമം സംഘടിപ്പിച്ചു.
കല കുവൈറ്റ് - കുടുംബസംഗമം സംഘടിപ്പിച്ചു.
കേരളാ ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് ഫഹാഹീലെ ഏഴു യൂണിറ്റുകൾ സംയുക്തമായി കുടുംബസംഗമം സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ 'ഗുൽ ദസ്ത ' എന്ന പേരിൽ നടന്ന പരിപാടിയിൽ യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാ പരിപാടികൾ അരങ്ങേറി. പരിപാടിയിൽ 200 ഓളം അംഗങ്ങൾ പങ്കെടുത്തു. ഗുൽ ദസ്ത പ്രോഗ്രാം ജനറൽ കൺവീനർ നോബി ആന്റണി യുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ ലോക കേരള സഭ അംഗം ആർ നാഗനാഥൻ പരിപാടി ഉദ്ഘാടനം ചെയ്തു, ചടങ്ങിൽ തൊഴിൽ സംബദ്ധമായി കുവൈറ്റ് പ്രവാസ ജീവിതം അവസാനിപ്പിച്ചു പോകുന്ന ഫഹാഹീൽ സെൻട്രൽ യൂണിറ്റ് അംഗം സച്ചിൻ പാലേരിക് കല കുവൈറ്റിന്റെ ഉപഹാരം ആക്ടിങ് സെക്രട്ടറി ജിതിൻ പ്രകാശ് കൈമാറി. ഫഫഹീൽ യൂണിറ്റ് അംഗം ഷംസുദ്ധീന്റെ മകൻ ബിമൽ ഷംസ് വരച്ച ചിത്രങ്ങളുടെ പ്രദർശനവും , ബിമൽ ഷംസിനുള്ള ഉപഹാരം ആക്ടിംഗ് പ്രസിഡൻ്റ് ശൈമേഷ് കൈമാറി. പരിപാടിക്ക് ആശംസകൾ അർപ്പിച്ച് ആക്ടിംഗ് പ്രസിഡൻ്റ് ശൈമേഷ് , ആക്ടിങ് സെക്രട്ടറി ജിതിൻ പ്രകാശ് , ഫഹാഹീൽ മേഖല സെക്രട്ടറി സജീവ് എബ്രഹാം , മേഖല പ്രസിഡൻ്റ് പ്രസീത് കരുണാകരൻ, കേന്ദ്ര കമ്മിറ്റി അംഗം ബിജോയ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ജയകുമാർ സഹദേവൻ സ്വാഗതവും കുടുംബസംഗമം പരിപാടിയുടെ ഫൈനാൻസ് കൺവീനർ ജിൻസ് നന്ദിയും രേഖപ്പെടുത്തി. പരിപാടിയുടെ അവതാരകാരായി അരവിന്ദ് കൃഷ്ണൻകുട്ടി , ആര്യ എന്നിവർ പ്രവർത്തിച്ചു. ഫഹാഹീൽ , ഫഹാഹീൽ സെൻട്രൽ ,ഫഹാഹീൽ വെസ്റ്റ് , ഫഹാഹീൽ ഈസ്റ്റ് , നാദി ഫഹാഹീൽ , ഫഹാഹീൽ സൗത്ത്, ഫഹാഹീൽ സിറ്റി എന്നീ ഏഴു യൂണിറ്റുകളുടെ നേതൃതത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്.