കല കുവൈറ്റ് സംഘടിപ്പിച്ച വെയ്റ്റ് ലോസ് ചലഞ്ച് സമാപിച്ചു.
കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അംഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി "അല്പം ശ്രദ്ധിച്ചാൽ ഉറപ്പാണ് ആരോഗ്യം "എന്ന മുദ്രാവാക്യം ഉയർത്തി അബ്ബാസിയ മേഖല കമ്മിറ്റി സംഘടിപ്പിച്ച രണ്ട് മാസം നീണ്ടുനിന്ന ബോഡി വെയിറ്റ് ലോസ് ചലഞ്ച് മത്സരത്തിന് സമാപിച്ചു . കല കുവൈറ്റ് അബ്ബാസിയ മേഖല പ്രസിഡന്റ് ഉണ്ണി മാമറുടെ അദ്ധ്യക്ഷതയിൽ കല സെന്ററിൽ വച്ച് നടന്ന സമാപന ചടങ്ങ് കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി ഉദ്‌ഘാടനം ചെയ്തു , കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ കെ, കായിക വിഭാഗം സെക്രട്ടറി ഷിജിൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി നവീൻ എളയാവൂർ സ്വാഗതമാശംസിച്ച ചടങ്ങിന് മേഖല മേഖല എക്സിക്യൂട്ടീവ് അംഗം അശോകൻ കൂവ നന്ദി പ്രകാശിപ്പിച്ചു, തുടർന്ന് ഡോ : റൂബൻ ജോർജ് ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു , ഫിറ്റ്നസ് ട്രെയിനറായ കിരൺ ശരത്ത് ഫിറ്റ്നസ് ട്രെയിനിങ്ങിനെ കുറിച്ചും വിശദീകരണം നൽകി . സ്ത്രീകളുടെ വിഭാഗത്തിൽ ജിൻസി ചക്കാലയിൽ ജോസെഫും മേഴ്‌സി ശശീന്ദ്രനും സമ്മാനാർഹരായി, പുരുഷന്മാരുടെ വിഭാഗത്തിൽ സണ്ണി ഷൈജേഷ് , ജയേഷ് ഏങ്ങണ്ടിയൂർ , ശിഹാബ് പി എന്നിവരും സമ്മാനം കരസ്ഥമാക്കി അതോടനുബന്ധിച്ചു നടന്ന പുഷ് അപ്പ് മത്സരത്തിൽ സബിൻ നാഥ് സമ്മാനാർഹനായി, ജൂൺ 19 ന് ആരംഭിച്ച മത്സരം 4 കാറ്റഗറികളിലായാണ് നടത്തപ്പെട്ടത് . അബ്ബാസിയ ,സാൽമിയ ,അബു അലീഫ ,ഫഹീൽ മേഖലകളിൽ നിന്നായി നൂറിലധികം പേരാണ് മത്സരത്തിൽ പങ്കെടുത്തത്