Trending

News Details

കല കുവൈറ്റ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു .

  • 11/08/2023
  • 570 Views

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കലയുടെ അംഗങ്ങള്ക്കായുള്ള ബാഡ്മിന്റൺ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.ഹയർ ഇന്റർമീഡിയറ്റ്, ലോവർ ഇന്റർമീഡിയേറ്റ്, വനിതകൾ, കുട്ടികൾ എന്നിങ്ങനെ നാല്‌ കാറ്റഗറികളിലായി ഡബിൾസ് മത്സരങ്ങളാണ് സംഘടിപ്പിച്ചത്. കല കുവൈറ്റിന്റെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചുകൊണ്ട് 110 ടീമുകൾ മത്സരങ്ങളിൽ പങ്കെടുത്തു. അഹമ്മദി അൽ ഷബാബ് ബാഡ്മിന്റൺ കോർട്ടിൽ നടന്ന ടൂർണമെന്റ് ഇന്ത്യൻ ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് കുവൈറ്റ് ചെയർമാൻ ഡോക്ടർ മണിമാരൻ ചോഴൻ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി ട്രഷറർ അജ്നാസ് മുഹമ്മദ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു . കല കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ബിജോയ് അധ്യക്ഷത വഹിച്ച ചടങ്ങിന് കായിക വിഭാഗം സെക്രട്ടറി ഷിജിൻ സ്വാഗതം ആശംസിച്ചു, സംഘാടക സമിതി ജനറൽ കൺവീനർ അരവിന്ദ് കൃഷ്ണൻകുട്ടി നന്ദി രേഖപ്പെടുത്തി . ഫഹാഹീൽ മേഖല സെക്രട്ടറി ജ്യോതിഷ് പി ജി സന്നിഹിതനായിരുന്നു.
ഹയർ ഇന്റർമീഡിയറ്റ് വിഭാഗത്തിൽ അബ്ബാസിയ സൗത്ത് യൂണിറ്റിലെ ജെയ്‌സൺ ജോർജ് & ഷെഹിൻ ടീം ഒന്നാം സ്ഥാനവും, അബുഹലീഫ എ യൂണിറ്റിലെ ചേതൻ മോഹൻ & ജെസ്‌വിൻ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ലോവർ ഇന്റർമീഡിയറ്റ് വിഭാഗത്തിൽ മംഗാഫ് ഡി യൂണിറ്റിലെ ഷബീർ & വിജിൻ ടീം ഒന്നാം സ്ഥാനവും, അബ്ബാസിയ ജി യൂണിറ്റിലെ വിൽഫ്രഡ് & ഫിറോസ് ടീം രണ്ടാംസ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ ഡോക്ടർ ആജ്ഞലി മൗറിസ് & റിസൈല സിറിൽ വള്ളൂർ ടീം ഒന്നാം സ്ഥാനവും, സഞ്ജന സൂരജ് & ഫെയ്‌ത് ഐഡ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ആൺകുട്ടികളുടെ വിഭാഗത്തിൽ വരുൺ ശിവ സജിത്ത് & അഡിസൺ സുമേഷ് ടീം ഒന്നാം സ്ഥാനവും, ലിയാൻഫെൻ ടിറ്റോ &അലൻ ഷോൺ ടീം രണ്ടാംസ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ അരുന്ധതി & സെയ്റ ടീം ഒന്നാം സ്ഥാനവും, എയ്ഞ്ചലാ ടോണി & എയ്ഞ്ചൽ സുബിൻ ടീം രണ്ടാംസ്ഥാനവും കരസ്ഥമാക്കി
വിജയികൾക്കുള്ള ട്രോഫികളും, സെമിഫൈനലിസ്റ്റുകൾക്ക് മെഡലുകളും കലയുടെ കേന്ദ്രഭാരവാഹികൾ, കേന്ദ്രക്കമ്മിറ്റി അംഗങ്ങൾ എന്നിവർ സമ്മാനിച്ചു