Trending

News Details

കല കുവൈറ്റ് മെഗാ സാംസ്‌കാരിക മേള 'ഗുൽമോഹർ 2023' ഒക്ടോബർ 27 ന്‌.

  • 05/08/2023
  • 84 Views

കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളുടെ സാംസ്കാരിക മുഖമായ കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ ഈ വർഷത്തെ മെഗാ സാംസ്‌കാരിക മേള 'ഗുൽമോഹർ 2023' ഒക്ടോബർ 27 വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് അബ്ബാസിയ സെൻട്രൽ സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. ഇതിനോടനുബന്ധിച്ച് പ്രമുഖ ചലച്ചിത്ര, പിന്നണി ഗായകരായ സൂരജ് സന്തോഷ്, ആൻ ആമി എന്നിവർ നയിക്കുന്ന "സൂരജ് സന്തോഷ് ലൈവ് ഫീച്ചർ ആൻ ആമി" മ്യൂസിക് ബാൻഡ് അരങ്ങേറും. നാട്ടിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.