Trending

News Details

ബാലവേദി ഫഹാഹീൽ മേഖല കമ്മിറ്റി ചെസ്സ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

  • 21/07/2023
  • 600 Views

കുവൈറ്റ് സിറ്റി: ഇന്റർനാഷണൽ ചെസ്സ് ഡേയോട് അനുബന്ധിച്ച് ബാലവേദി ഫഹഹീൽ മേഖലാ സമിതിയുടെ ആഭിമുഖ്യത്തിൽ 'ചെക്ക്മേറ്റ്‌' ചെസ്സ് ശില്പശാല നടത്തി. ബാലവേദി ടാഗോർ ക്ലബ്‌ ജോയിന്റ് സെക്രട്ടറി പാർവതി വിശ്വനാഥിന്റെ അധ്യക്ഷതയിൽ ഫഹഹീൽ കല സെന്ററിൽ നടന്ന ശില്പശാല കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ്‌ ആക്ടിങ് പ്രസിഡന്റ്‌ ബിജോയ്‌, ബാലവേദി കുവൈറ്റ്‌ കോർഡിനേറ്റർ തോമസ് സെൽവൻ, കല കുവൈറ്റ്‌ ഫഹഹീൽ മേഖലാ സെക്രട്ടറി ജ്യോതിഷ് പി. ജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മലർവാടി ക്ലബ്‌ അംഗം കീർത്തന ഷാനി ഇന്റർനാഷണൽ ചെസ്സ് ഡേ അനുബന്ധ കുറിപ്പ് അവതരിപ്പിച്ചു. പൂമരം ക്ലബ്‌ മെമ്പർ ജുവാൻ സി ജിജു ശില്പശാല നയിച്ച FIDE സ്കൂൾ ഇൻസ്ട്രക്ടറും ട്രെയിനറുമായ ശ്രീമതി വള്ളിയമ്മെയ് ശരവണനെ പരിചയപ്പെടുത്തി, മഞ്ചാടി ക്ലബ്‌ വൈസ്പ്രസിഡന്റ്‌ ആൽവിൻ സ്വാഗതം ആശംസിച്ച ചടങ്ങിന് ചാച്ചാജി ക്ലബ്‌ എക്സിക്യൂട്ടീവ് മെമ്പർ അവന്തിക അനുപ് നന്ദി രേഖപ്പെടുത്തി . ബാലവേദി ഫഹഹീൽ മേഖല കോർഡിനേറ്റർ ദീപ ബിനു വേദിയിൽ സന്നിഹിതയായിരുന്നു. തുടർന്ന് ശ്രീമതി വള്ളിയമ്മെയ് ശരവണൻ നയിച്ച പരിശീലന ക്ലാസ്സിൽ നിരവധി കുട്ടികൾ പങ്കെടുത്തു.