Trending

News Details

കല കുവൈറ്റിന്റെ സജീവ അംഗവുമായിരുന്ന സി കൃഷ്ണന് യാത്രയയപ്പ് നൽകി.

  • 28/07/2023
  • 612 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മുൻ കേന്ദ്രകമ്മിറ്റി അംഗവും, ജലീബ് ബി യൂണിറ്റ് അംഗവും കഴിഞ്ഞ 43 വർഷക്കാലമായി കല കുവൈറ്റിന്റെ സജീവ അംഗവുമായിരുന്ന സി കൃഷ്ണന് യാത്രയയപ്പ് നൽകി, അബ്ബാസിയ മേഖല എക്സിക്യൂട്ടീവ് അംഗം അശോകൻ കൂവയുടെ അധ്യക്ഷതയിൽ കല സെന്ററിൽ നടന്ന ചടങ്ങിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി കലയുടെ ഉപഹാരം കൈമാറി. ആക്റ്റിങ്ങ് പ്രസിഡന്റ് ബിജോയ് , ട്രെഷറർ അജ്നാസ് മുഹമ്മദ് , ലോക കേരള സഭാംഗം ആർ നാഗനാഥൻ, പ്രവാസി ക്ഷേമ ബോർഡ് അംഗം എൻ അജിത്കുമാർ , കല കുവൈറ്റ് മുൻ ഭാരവാഹികൾ, കേന്ദ്രകമ്മിറ്റി , മേഖല കമ്മിറ്റി അംഗങ്ങൾ , കലയുടെ മുതിർന്ന പ്രവർത്തകർ എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു. ജലീബ് ബി യൂണിറ്റിന്റെ ഉപഹാരം കൺവീനർ സുരേഷ് ചാലിൽ കൈമാറി , അബ്ബാസിയ മേഖലാ സെക്രട്ടറി നവീൻ സ്വാഗത ആശംസിച്ച ചടങ്ങിന് അബ്ബാസിയ മേഖല എക്സിക്യൂട്ടീവ് അംഗം ഷാജി വാഴക്കാട് നന്ദി രേഖപ്പെടുത്തി, എക്സിക്യൂട്ടീവ് അംഗങ്ങൾ , യൂണിറ്റ് അംഗങ്ങൾ , കല കുവൈറ്റ് സജീവപ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു