Trending

News Details

കല കുവൈറ്റ് അബുഹലീഫ മേഖല കമ്മിറ്റി പുസ്തക ആസ്വാദനം സംഘടിപ്പിച്ചു.

  • 24/07/2023
  • 511 Views

കുവൈറ്റ് സിറ്റി; കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്ന പ്രതിമാസ പുസ്തകാസ്വാദന പരിപാടിയുടെ ഭാഗമായുള്ള ജൂലൈ മാസത്തെ പുസ്തകാസ്വാദന സദസ്സ് അബുഹലിഫ മേഖല ആക്ടിങ് പ്രസിഡന്റ് സന്തോഷ്‌ കെ ജി യുടെ അധ്യക്ഷതയിൽ മെഹബുള്ള കല സെന്ററിൽ വച്ച് സംഘടിപ്പിച്ചു. പരിപാടിയിൽ മേഖല എക്സിക്യൂട്ടീവ് അംഗം അഭിലാഷ് റോബർട്ട് റ്റി കിയോസാക്കി യുടെ "റിച്ച് ഡാഡ് പുവർ ഡാഡ്" എന്ന പുസ്തകം അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ നിരവധിപേർ പങ്കെടുത്തു. കല കുവൈറ്റ്‌ ആക്റ്റിങ് പ്രസിഡന്റ്‌ ബിജോയ്‌ , സാഹിത്യ വിഭാഗം സെക്രട്ടറി കവിത അനൂപ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. അബുഹലിഫ മേഖല സെക്രട്ടറി രഞ്ജിത്ത് ടി എം സ്വാഗതം ആശംസിച്ച ചടങ്ങിന് അബുഹലിഫ മേഖലാ എക്‌സിക്യൂട്ടീവ് അംഗം ഗായത്രി നന്ദി രേഖപ്പെടുത്തി.
നാട്ടിൽ നിന്നും അവധി കഴിഞ്ഞു തിരികെയെത്തിയ എബിൻ, കിരൺ ബാബു എന്നിവർ ഓഫീസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി