Trending

News Details

കല ട്രസ്റ്റ് അവാർഡ് ദാനവും വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണവും സെപ്റ്റംബർ 3 ന്

  • 26/07/2023
  • 474 Views

ആലപ്പുഴ; കുവൈറ്റ് മലയാളികളുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന കല ട്രസ്റ്റ് വർഷംതോറും നടത്തിവരുന്ന അവാർഡ് ദാനവും, വിദ്യഭാസ എൻഡോവ്മെന്റ് വിതരണവും 2023 സെപ്റ്റംബർ 3 ഞായറാഴ്ച ആലപ്പുഴയിൽ വച്ച് നടക്കും. ഈ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടിയുള്ള സ്വാഗത സംഘ രൂപീകരണ യോഗം കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ കെ യുടെ അധ്യക്ഷതയിൽ ആലപ്പുഴ കെഎസ്ടിഎ ഹാളിൽ നടന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സഖാവ് സി ബി ചന്ദ്രബാബു യോഗം ഉദ്ഘാടനം ചെയിതു. എച്ച് സലാം എംഎൽഎ, കല ട്രസ്റ്റ് സെക്രട്ടറി കെ കെ സുദർശനൻ, പ്രവാസി സംഘം ജില്ലാ സെക്രട്ടറി മോഹൻകുമാർ, ഷാജി അറഫ, കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗം ഹരി രാജ് , കല ട്രസ്റ്റ് അംഗങ്ങൾ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. യോഗം എച് സലാം എംഎൽഎ ചെയർമാനും, കെ കെ സുദർശനൻ ജനറൽ കൺവീനറുമായ 31 അംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. സി എസ് സുജാത (സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം), സജി ചെറിയാൻ (ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി ), ആർ നാസർ (സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി), സിബി ചന്ദ്രബാബു (സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ), പി പി ചിത്തരഞ്ജൻ എംഎൽഎ എന്നിവർ സ്വാഗതം സംഘം രക്ഷാധികാരികളായി പ്രവർത്തിക്കും.
കല ട്രസ്റ്റ് അംഗം സാം പൈനമൂട് സ്വാഗതം ആശംസിച്ച യോഗത്തിന് ജേക്കബ് മാത്യു നന്ദി രേഖപ്പെടുത്തി