Trending

News Details

മുൻ കേന്ദ്രകമ്മിറ്റി അംഗവും സാഹിത്യവിഭാഗം സെക്രട്ടറിയുമായിരുന്ന സലിം രാജിന് യാത്രയയപ്പ് നൽകി.

  • 14/07/2023
  • 529 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്  അബ്ബാസിയ വെസ്റ്റ്   യൂണിറ്റ് എക്സിക്യൂട്ടീവ്  അംഗവും മുൻ കേന്ദ്രകമ്മിറ്റി അംഗവും, സാഹിത്യവിഭാഗം സെക്രട്ടറിയുമായിരുന്ന സലിം രാജിന്  യാത്രയയപ്പ് നൽകി . അബ്ബാസിയ മേഖല പ്രസിഡന്റ് ഉണ്ണി മാമറുടെ അധ്യക്ഷതയിൽ കല സെന്ററിൽ നടന്ന ചടങ്ങിൽ  കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി കലയുടെ ഉപഹാരം കൈമാറി. ആക്റ്റിങ്ങ് പ്രസിഡന്റ് സജി തോമസ്  മാത്യു , ലോക കേരള സഭാംഗം ആർ നാഗനാഥൻ , കല കുവൈറ്റ് മുൻ ഭാരവാഹികൾ, കേന്ദ്രകമ്മിറ്റി , മേഖല കമ്മിറ്റി അംഗങ്ങൾ , കലയുടെ മുതിർന്ന പ്രവർത്തകർ എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു. അബ്ബാസിയ വെസ്റ്റ് യൂണിറ്റിന്റെ  ഉപഹാരം ആക്റ്റിങ്ങ് കൺവീനർ ഗിരീഷ്  കൈമാറി , അബ്ബാസിയ മേഖലാ സെക്രട്ടറി നവീൻ സ്വാഗത ആശംസിച്ച ചടങ്ങിന് അബ്ബാസിയ മേഖല എക്സിക്യൂട്ടീവ് അംഗം തോമസ്  നന്ദി രേഖപ്പെടുത്തി, എക്സിക്യൂട്ടീവ് അംഗങ്ങൾ , യൂണിറ്റ് അംഗങ്ങൾ , കല കുവൈറ്റ് സജീവപ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ  സന്നിഹിതരായിരുന്നു