Trending

News Details

ഹൃദ്യം 2023: കെഎംഎഫ്‌‌ മെഗാ സാംസ്കാരിക മേള സംഘാടക സമിതി രൂപീകരിച്ചു.

  • 12/07/2023
  • 756 Views

കുവൈറ്റ് സിറ്റി: കേരളൈറ്റ്സ്‌ മെഡികൽ ഫോറം കുവൈറ്റ് മെഗാ സാംസ്കാരിക മേളയായ "ഹൃദ്യം-2023 " സെപ്റ്റംബർ 15ന് അബ്ബാസിയ ആസ്പെയർ ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം അബ്ബാസിയ കല സെന്ററിൽ കെഎംഎഫ്‌‌ പ്രസിഡന്റ് ഗീത സുദർശന്റെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ ജനറൽ സെക്രട്ടറി ബിൻസിൽ വർഗ്ഗീസ്‌ പരിപാടിയെകുറിച്ചു വിശദീകരിച്ചു. തുടർന്ന് അംഗങ്ങളിൽ നിന്നും വന്ന നിർദേശങ്ങൾക്ക് ജനറൽ സെക്രട്ടറി മറുപടി നൽകി. തുടർന്ന് പരിപാടിക്ക്‌ "ഹൃദ്യം 2023" എന്ന പേരു നൽകി പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി 101 അംഗ ജനറൽ കമ്മിറ്റിക്കും 31 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്കും രൂപം നൽകി. ജനറൽ കൺവീനറായി ജോർജ്ജ്‌ ജോണിനെ തെരെഞ്ഞെടുത്തു. KMF ട്രഷറർ ലിന്റാ സജി, ഉപദേശക സമിതി അംഗങ്ങളായ സജി തോമസ് മാത്യു, സജി ജനാർദ്ദനൻ , കല ജനറൽ സെക്രട്ടറി C രജീഷ് എന്നിവർ ഹൃദ്യം-2023 ന്‌ ആശംസകൾ അറിയിച്ചു സംസാരിച്ചു. KMF അബ്ബാസിയ യൂണിറ്റ് സെക്രട്ടറി അജയ് ഏലിയാസ് സ്വാഗതം അറിയിച്ച യോഗത്തിന് സംഘാടക സമിതി ജനറൽ കൺവീനർ ജോർജ് ജോൺ നന്ദി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്‌ : 
55287300
99986679
66398261