Trending

News Details

"അക്ഷരമുറ്റം" ബാലവേദി കുവൈറ്റിന് പുതിയ ക്ലബ് .

  • 06/07/2023
  • 759 Views

കുവൈറ്റ് സിറ്റി : ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖലയിൽ പുതിയ ക്ലബ് രൂപീകരിച്ചു. ബാലവേദി അബ്ബാസിയ മേഖല പ്രസിഡന്റ് അദ്വൈതിന്റെ അധ്യക്ഷതിയിൽ കല കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗം സണ്ണി ഷൈജേഷ് "അക്ഷരമുറ്റം" ക്ലബ്ബിന്റെ രൂപീകരണ യോഗം ഉദ്‌ഘാടനം ചെയ്തു. ക്ലബ്ബിന്റെ പ്രസിഡന്റായി അന്നവിത്സൻ, സെക്രട്ടറി അൽന മറിയ എമിൽ,വൈസ് പ്രസിഡന്റ് അസിൻ ജോഷി , ജോയിന്റ് സെക്രട്ടറി ആതിൽ രജീഷ് എന്നിവരെ തെരെഞ്ഞെടുത്തു. 

ബാലവേദി ജനറൽ സെക്രട്ടറി അഞ്ജലീറ്റ രമേശ് , ബാലവേദി അബ്ബാസിയ മേഖല രക്ഷാധികാരി കൺവീനർ ജിതേഷ് രാജൻ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു , ബാലവേദി അബ്ബാസിയ മേഖല സെക്രട്ടറി ഗൗരി പ്രിയ സ്വാഗതം ആശംസിച്ച ചടങ്ങിന് അക്ഷരമുറ്റം ക്ലബ്ബിന്റെ സെക്രട്ടറി അൽന മറിയ എമിൽ നന്ദി പ്രകാശിപ്പിച്ചു