Trending

News Details

ബാലവേദി കുവൈറ്റ് പോസ്റ്റർ രചന മത്സര വിജയികളെ പ്രഖ്യാപിച്ചു.

  • 01/07/2023
  • 743 Views

കുവൈറ്റ് സിറ്റി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ബാലവേദി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 9 ന് നാല് മേഖലകളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച പോസ്റ്റർ രചന മത്സര വിജയികളെ പ്രഖ്യാപിച്ചു . അബ്ബാസിയ സാൽമിയ മേഖലകളിലെ കുട്ടികൾക്കായി അബ്ബാസിയ കല സെന്ററിലും, ഫഹാഹീൽ അബുഹലീഫ മേഖലകളിലെ കുട്ടികൾക്കായി മംഗഫ് കല സെന്ററിലുമാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. 

അബ്ബാസിയ സാൽമിയ മേഖലകളിലെ മത്സരങ്ങളിൽ സബ്‌ജൂനിയേർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ജുവാൻ റോസും രണ്ടാം സ്ഥാനം ശിവരഞ്ചും മൂന്നാം സ്ഥാനം ശ്രീശാസ്‌തവും കരസ്ഥമാക്കി, ജൂനിയർ വിഭാഗത്തിൽ ഇഷ കരലത് ഒന്നാം സ്ഥാനവും സാത്വിക ശ്രീജിത്ത് രണ്ടാം സ്ഥാനവും ഹൃദ്യ ഗോപി മൂന്നാം സ്ഥാനവും കരസ്ഥമാക്കി, സീനിയർ വിഭാഗത്തിൽ അഞ്ജുഷ ഷാജു ഒന്നാം സ്ഥാനവും ലിയാ മറിയം രണ്ടാം സ്ഥാനവും ആദ്യ ഗോപി, അഞ്ജുഷ റോബിൻ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.