Trending

News Details

ബാലവേദി കുവൈറ്റ് പോസ്റ്റർ രചന മത്സര വിജയികളെ പ്രഖ്യാപിച്ചു

  • 01/07/2023
  • 337 Views

കുവൈറ്റ് സിറ്റി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ബാലവേദി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 9 ന് നാല് മേഖലകളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച പോസ്റ്റർ രചന മത്സര വിജയികളെ പ്രഖ്യാപിച്ചു . അബ്ബാസിയ സാൽമിയ മേഖലകളിലെ കുട്ടികൾക്കായി അബ്ബാസിയ കല സെന്ററിലും, ഫഹാഹീൽ അബുഹലീഫ മേഖലകളിലെ കുട്ടികൾക്കായി മംഗഫ് കല സെന്ററിലുമാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. 

ഫഹാഹീൽ അബുഹലീഫ മേഖലകളിലെ മത്സരങ്ങളിൽ സബ്‌ജൂനിയേർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ശിവ ശങ്കറും രണ്ടാം സ്ഥാനം ശിവാനി എസ് പിള്ളയും മൂന്നാം സ്ഥാനം മൈഥലി സുജിത് ,ജൊഹാൻ ബിജു എന്നിവരും കരസ്ഥമാക്കി, ജൂനിയർ വിഭാഗത്തിൽ ദേവമയി റിനി ഒന്നാം സ്ഥാനവും സജ്‌ന പയറ്റിൽ സജി രണ്ടാം സ്ഥാനവും നിവേദ്യ ദിലീപ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി, സീനിയർ വിഭാഗത്തിൽ ജെറിൻ ജെയിംസ് ഒന്നാം സ്ഥാനവും എബ്രഹാം തോമസ് രണ്ടാം സ്ഥാനവും ടീനു മാറിയ, വർഷ രജീഷ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.