Trending

News Details

കുടുംബ സംഗമം സംഘടിപ്പിച്ചു

  • 22/06/2023
  • 499 Views

കുവൈറ്റ് സിറ്റി; കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ , കല കുവൈറ്റ് ഫഹാഹീൽ യൂണിറ്റുകൾ സംയുക്തമായി "കല ഫഹാഹീൽ കുടുംബ സംഗമം (കഫ കുസ)" എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.
മംഗഫ് കല സെന്ററിൽ ഫഹാഹീൽ മേഖല പ്രസിഡന്റ് സജിൻ മുരളിയുടെ അധ്യക്ഷതയിൽ കല കുവൈറ്റ്‌ പ്രസിഡന്റ് ശൈമേഷ് കെ കെ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് ഫഹാഹീൽ മേഖല ആക്ടിങ് സെക്രട്ടറി സജീവ് മാന്താനം, ലോകകേരള സഭാഗം ആർ നാഗനാഥൻ എന്നിവർ ആശംസകളർപ്പിച്ച്‌ സംസാരിച്ചു.
പ്രോഗ്രാം കൺവീനർ ജയകുമാർ സഹദേവന്റെ നേതൃത്വത്തിൽ യൂണിറ്റ് അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും, വിനോദ മത്സര ഇനങ്ങളും ആസ്വാദ്യകരമായിരുന്നു. പരിപാടിയിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനം കല കുവൈറ്റ് ഭാരവാഹികൾ നിർവ്വഹിച്ചു,
സ്വാഗതസംഘം ജനറൽ കൺവീനർ അനീഷ് കാരാട്ട് സ്വാഗതം പറഞ്ഞ ചടങ്ങിന് ഫഹാഹീൽ മേഖല കമ്മിറ്റി അംഗം അരവിന്ദ് കൃഷ്ണൻകുട്ടി നന്ദി രേഖപ്പെടുത്തി