Trending

News Details

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

  • 30/06/2022
  • 958 Views


കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്‌ സാമൂഹിക വിഭാഗത്തിന്റെയും ഫഹാഹീൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന MEDEX മെഡിക്കൽ കെയറിന്റെ സഹകരണത്തോടുകുടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 10 ഞായറാഴ്ച രാവിലെ 8 മണി മുതൽ MEDEX മെഡിക്കൽ കെയറിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മെഡിക്കൽ ക്യമ്പിൽ spo2 , ബ്ലഡ്‌ പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എന്നീ പരിശോധനകളും വിദഗ്ദ്ധ ഡോക്ടർമാരുടെ സൗജന്യ സേവനവും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. യൂണിറ്റ് കൺവീനർമാർ മുഖേന രെജിസ്റ്റർ ചെയ്യുന്ന ആളുകൾക്ക് ആണ് ക്യാമ്പിൽ പങ്കെടുക്കുവാൻ സാധിക്കുക.