Trending

News Details

"ഞാനറിഞ്ഞ പുസ്തകം " വായനാദിനത്തോടനുബന്ധിച്ച് പുസ്തകാസ്വാദനം സംഘടിപ്പിച്ച് , കല കുവൈറ്റ്

  • 22/06/2023
  • 407 Views

കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസ്സോസിയേഷൻ കല കുവൈറ്റ് അബ്ബാസിയ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ വായനാദിനത്തോടനുബന്ധിച്ച് " ഞാനറിഞ്ഞ പുസ്തകം " എന്ന പുസ്തകാസ്വാദന പരിപാടി സംഘടിപ്പിച്ചു. അബ്ബാസിയ കല സെന്ററിൽ മേഖല പ്രസിഡന്റ് ഉണ്ണി മാമറുടെ അധ്യക്ഷതയിൽ കല കുവൈറ്റ് സാഹിത്യവിഭാഗം സെക്രട്ടറി കവിത അനൂപ് ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ നിരവധിയാളുകൾ പങ്കെടുത്തുകൊണ്ട് അവരുടെ വായനാനുഭവങ്ങളും , വായിച്ചറിഞ്ഞ പുസ്തകങ്ങളെ കുറിച്ചും സംസാരിച്ചു ..കല കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗം ഹരിരാജ്‌ , അബ്ബാസിയ മേഖലാ എക്സിക്യൂട്ടീവ് അംഗം സുരേഷ് കോഴഞ്ചേരി എന്നിവർ പരിപാടി നിയന്ത്രിച്ചു .കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി നവീൻ കെ വി സ്വാഗതം ആശംസിച്ച പരിപാടിക്ക് അബ്ബാസിയ മേഖല കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ദിപി സുനിൽ നന്ദി രേഖപെടുത്തി.