Trending

News Details

കല കുവൈറ്റ് മാതൃഭാഷ അബ്ബാസിയ മേഖല സമിതി പ്രവേശനോത്സവം സംഘടിപ്പിച്ചു

  • 19/06/2023
  • 427 Views

കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ , കല കുവൈറ്റ് സൗജന്യ മാതൃഭാഷ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി മാതൃഭാഷ അബ്ബാസിയ മേഖല സമിതി പ്രവേശനോത്സവം സംഘടിപ്പിച്ചു. അബ്ബാസിയ കല സെന്ററിൽ മേഖല പ്രസിഡണ്ട് ഉണ്ണി മാമറുടെ അധ്യക്ഷതയിൽ കല കുവൈറ്റ് പ്രസിഡന്റ് കെ കെ ശൈമേഷ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു, മാതൃഭാഷ സമിതി ജനറൽ കൺവീനർ അനൂപ് മങ്ങാട്ട് മാതൃഭാഷ പ്രവർത്തനങ്ങളും പഠന ക്ലാസ്സുകളും സംബന്ധിച്ചുള്ള വിശദീകരണം നൽകി . മലയാള മിഷൻ കുവൈറ്റ് ചാപ്റ്റർ കൺവീനർ സജീവ് എം ജോർജ് , മാതൃഭാഷ കേന്ദ്രസമിതി കൺവീനർ കൃഷ്ണ മേലത്ത് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. നുറു കണക്കിന് കുട്ടികളും രക്ഷകർത്താക്കളും അധ്യാപകരും കല കുവൈറ്റ് പ്രവർത്തകരും മാതൃഭാഷ സ്നേഹികളും പ്രവേശനോത്സവത്തിൽ സംബന്ധിച്ചു. വിവിധ മാതൃഭാഷ ക്ലാസ്സുകളിലെ കുട്ടികൾ അവതരിപ്പിച്ച കലാ പരിപാടികൾ പ്രവേശനോത്സവം ആസ്വാദ്യകരമാക്കി. തുടർപഠനത്തിനായി നാട്ടിലേക്ക് പോകുന്ന ബാലവേദി കുവൈറ്റ് അംഗവും സുഭാഷ്‌ചന്ദ്രബോസ് ക്ലബ് അംഗവുമായ മഞ്ജു മറിയം മനോജിന് പഠനോത്സവവേദിയിൽ വച്ച് ബാലവേദി കേന്ദ്ര രക്ഷാധികാരി കൺവീനർ ഹരിരാജ്‌ ബാലവേദിയുടെ ഉപഹാരം കൈമാറി, കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി നവീൻ കെ വി സ്വാഗതം ആശംസിച്ച ചടങ്ങിന് മാതൃഭാഷ അബ്ബാസിയ മേഖല കൺവീനർ അജിത്ത് നെടുംകുന്നം നന്ദി പ്രകാശിപ്പിച്ചു , ബാലവേദി കുവൈറ്റ് കേന്ദ്ര സമിതി രക്ഷാധികാരി ഷംല ബിജു ബാലവേദി കുവൈറ്റ് ജനറൽ സെക്രട്ടറി അഞ്ജലീറ്റ രമേഷ് എന്നിവർ കലാപരി പാടികൾ നിയന്ത്രിച്ചു .