Trending

News Details

കല കുവൈറ്റ് അബ്ബാസിയ മേഖല "വെയ്റ്റ് ലോസ് ചലഞ്ച്" മത്സരത്തിന് തുടക്കം കുറിച്ചു

  • 17/06/2023
  • 392 Views

കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല കുവൈറ്റ് അംഗങ്ങൾക്കായി രണ്ടുമാസം നീണ്ടുനിൽക്കുന്ന "വെയ്റ്റ് ലോസ് ചലഞ്ച് " മത്സരത്തിന് തുടക്കം കുറിച്ചു. പരിപാടിയുടെ ഉദ്ഘാടനം അബ്ബാസിയ മേഖല പ്രസിഡന്റ് ഉണ്ണി മാമറിന്റെ അധ്യക്ഷതയിൽ കല കുവൈറ്റ് പ്രസിഡന്റ് കെ കെ ശൈമേഷ് നിർവ്വഹിച്ചു, അബ്ബാസിയ മേഖല എക്സിക്യു്ട്ടീവ് അംഗം അശോകൻ കൂവ മത്സരത്തെകുറിച്ച് വിശദീകരണം നൽകി , കെ എം എഫ് ജനറൽ സെക്രട്ടറി ബിൻസിൽ ആരോഗ്യ സംരക്ഷണത്തെ കുറിച്ച് വിശദീകരിച്ചു. കല കുവൈറ്റ് സാമൂഹിക വിഭാഗം സെക്രട്ടറി ശരത് ആശംസകളറിയിച്ച് സംസാരിച്ചു , അബ്ബസിയ മേഖല സെക്രട്ടറി നവീൻ കെ വി സ്വാഗതം ആശംസിച്ച ചടങ്ങിന് അബ്ബാസിയ മേഖല കമ്മിറ്റി അംഗം രമേശ് നന്ദി പ്രകാശിപ്പിച്ചു , നാലു മേഖലകളിൽ നിന്നുമായി നൂറോളം മത്സരാർത്ഥികളാണ് "ബോഡി വെയ്റ്റ് ലോസ് ചലഞ്ച്" മത്സരത്തിൽ പങ്കെടുക്കുന്നത്