ബാലവേദി സാൽമിയ മേഖല കമ്മിറ്റി ഗണിതശാസ്ത്ര ശില്പശാല സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: സങ്കീർണമായ ഗണിതശാസ്ത്ര പ്രശ്നങ്ങളെ ലഘൂകരിച്ചു കൊണ്ട്, പഠനം എളുപ്പവും രസകരവുമാക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി 'Come, Fall in Love with MATHS' എന്ന പേരിൽ ബാലവേദി സാൽമിയ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗണിതശാസ്ത്ര ശില്പശാല സംഘടിപ്പിച്ചു. ബാലവേദി മേഖല വൈസ് പ്രസിഡന്റ് അഞ്ജലി രാജിന്റെ അധ്യക്ഷതയിൽ സാൽമിയ കല സെന്ററിൽ നടന്ന പരിപാടി കല കുവൈറ്റ് ട്രഷറർ അജ്നാസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി കൺവീനർ ഹരിരാജ്, കല കുവൈറ്റ് സാൽമിയ മേഖലാ സെക്രട്ടറി റിച്ചി കെ ജോർജ്, ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ബെറ്റി അഗസ്റ്റിൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബാലവേദി മേഖല രക്ഷാധികാരി സമിതി കൺവീനർ ജോസഫ് നാനി വിശദീകരണം നൽകി. ബാലവേദി സാൽമിയ മേഖലാ സെക്രട്ടറി ആദിത അഞ്ജന സജി സ്വാഗതവും ഗൗരി നന്ദിയും പറഞ്ഞു.അബാക്കസ് പോലുള്ള ഗണിതശാസ്ത്ര സങ്കേതങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് അധ്യാപികയും അബാക്കസ് വിദഗ്ധയുമായ ശ്രീമതി രശ്മി സാബു പിള്ള കുട്ടികളുമായി സംവദിച്ചു. നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയിൽ സംബന്ധിച്ചു.