Trending

News Details

ബാലവേദി കുവൈറ്റ് ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.

  • 13/06/2023
  • 320 Views

കുവൈറ്റ് സിറ്റി : ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് മലയാളി കുട്ടികളുടെ സർഗ്ഗ വേദിയായ ബാലവേദി കുവൈറ്റ് "ബീറ്റ് ദി പ്ലാസ്റ്റിക് പൊലൂഷൻ" എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. അബ്ബാസിയ ,സാൽമിയ മേഖലകളിലെ കുട്ടികൾക്ക് അബ്ബാസിയ കല സെന്ററിലും, ഫഹാഹീൽ , അബുഹലീഫ മേഖലകളിലെ കുട്ടികൾക്ക് മംഗഫ് കല സെന്ററിലുമായി രണ്ടു മേഖലകളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്ബാലവേദി അബ്ബാസിയ മേഖല പ്രസിഡന്റ് അദ്വൈതിന്റെ അധ്യക്ഷതയിൽ അബ്ബാസിയ മേഖലയിൽ നടന്ന പരിപാടി കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് റിസേർച്ചിലെ സയന്റിസ്റ്റും കോളമിസ്റ്റുമായ ഡോ. ജാഫർ അലി ഉദ്‌ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് കെ കെ ശൈമേഷ് , ബാലവേദി കേന്ദ്ര രക്ഷാധികാരി കൺവീനർ ഹരിരാജ്‌ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കലാ കുവൈറ്റ് അബ്ബാസിയ മേഖലാ സെക്രട്ടറി നവീൻ കെ വി, ബാലവേദി അബ്ബാസിയ മേഖല രക്ഷാധികാരി സമിതി കോഡിനേറ്റർ ജിതേഷ് രാജൻ, സാൽമിയ മേഖല രക്ഷാധികാരി സമിതി കോഡിനേറ്റർ ജിജുലാൽ എന്നിവർ സന്നിഹിതരായിരുന്നു. ബാലവേദി കുവൈറ്റ് ജനറൽ സെക്രട്ടറി അഞ്ജലീറ്റ രമേശ് സ്വാഗതം ആശംസിച്ച പരിപാടിക്ക് ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി ഗൗരി പ്രിയ നന്ദി അറിയിച്ചു.അബുഹലീഫ മഞ്ചാടി ക്ലബ് പ്രസിഡൻ്റ് ആഗ്നീസ് ഷൈന്റെ അധ്യക്ഷതയിൽ മംഗഫ് കല സെന്ററിൽ നടന്ന പരിപാടി കല കുവൈറ്റ് മുൻ ഭാരവാഹിയും ലോക കേരള സഭ അംഗവുമായ ആർ നാഗനാഥൻ ഉദ്‌ഘാടനം ചെയതു. കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി , ബാലവേദി കുവൈറ്റ് പ്രസിഡണ്ട് അവനി വിനോദ്, ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി അംഗം തോമസ് ചെപ്പുകുളം എന്നിവർ ആംശംസകളർപ്പിച്ച് സംസാരിച്ചു. ബാലവേദി അബു ഹലീഫ മേഖല രക്ഷാധികാരി കൺവീനർ കിരൺ ബാബു. ബാലവേദി ഫഹഹീൽ മേഖല രക്ഷാധികാരി കൺവീനർ ബിബിൻ, ബാല വേദി കുവൈറ്റ് അബുഹലീഫ മേഖല പ്രസിഡൻറ് ഏബൽ അജി, അബുഹലീഫ മേഖല വൈസ് പ്രസിഡണ്ട് ധനുശ്രീ ധനീഷ്‌. എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.ബാലവേദി ഫഹഹീൽ മേഖല സെക്രട്ടറി മാധവ് സുരേഷ് സ്വാഗതം ആശംസിച്ച പരിപാടിക്ക് ഫഹഹീൽ മേഖല വൈസ് പ്രസിഡണ്ട് റൊണിറ്റ റോസ് റിക്സൻ നന്ദി അറിയിച്ചു .