Trending

News Details

"മിന്നാമിന്നി '' ബാലവേദി കുവൈറ്റ് പുതിയ ക്ലബ്ബ് രൂപീകരിച്ചു

  • 09/06/2023
  • 535 Views

കുവൈറ്റ് സിറ്റി. ബാലവേദി കുവെറ്റിൻ്റെ നേത്യത്വത്തിൽ അബുഹലീഫ മേഖലയിൽ, മഹബുള ബ്ലോക്ക് 2, അൽ ആർബീദ് കോംപ്ലസ്‌ കേന്ദ്രീകരിച്ച് 'മിന്നാമിന്നി ' ക്ലബ്ബ് നിലവിൽ വന്നു. അബുഹലീഫ മേഖല രക്ഷാധികാരി കോർഡിനേറ്റർ അനീഷ് മണിയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന രൂപീകരണ യോഗം ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി അംഗം തോമസ് ചെപ്പുകുളം ഉദ്ഘാടനം ചെയ്തു, അബുഹലീഫ മേഖല കൺവീനർ പാനൽ നിർദ്ദേശം അവതരിപ്പിച്ചു ക്ലബിന്റെ ഭാരവാഹികളായി എസ്തർ മാറിയ ജോൺ സെക്രട്ടറി, കാരൻ എബ്രഹാം പ്രസിഡന്റ്, എയ്ഞ്ചൽ അന്ന അഗസ്റ്റിൻ ജോയിന്റ് സെക്രട്ടറി, അക്സ സാറ ബിനോജ് വൈസ് പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുത്തു. കല കുവൈറ്റ് ജോയിൻ്റ് സെക്രട്ടറി പ്രിജോഷ്, മേഖല സെക്രട്ടറി രഞ്ജിത്, മേഖല പ്രസിഡണ്ട് ഗോപീകൃഷ്ണൻ , ബാലവേദി മേഖല സമിതി അംഗങ്ങൾ അജിത, അഭിലാഷ്, ജീന എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ബാലവേദി മേഖല കൺവീനർ കിരൺ ബാബു സ്വാഗതം ആശംസിച്ച ചടങ്ങിന് ക്ലബ് സെക്രട്ടറിയായി തെരെഞ്ഞെടുത്ത എസ്തർ നന്ദി പറഞ്ഞു.