Trending

News Details

ബാലവേദി കുവൈറ്റ് , നാടക ശിൽപ ശാല സംഘടിപ്പിച്ചു.

  • 03/06/2023
  • 521 Views

കുവൈറ്റ് സിറ്റി: മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റ് നാടക ശിൽപശാല സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ ബാലവേദി ഫഹാഹീൽ മേഖല പ്രസിഡണ്ട് സെൻഹ ജിത്ത് അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ കലകുവൈറ്റ് ട്രഷറർ അജ്നാസ്‌ ഉദ്ഘാടനം ചെയ്തു. നാട്ടിൽ നിന്നും അതിഥിയായി എത്തിയ പ്രമുഖ നാടക പ്രവർത്തകനും സാങ്കേതിക വിദഗ്ധനുമായ ഷൈമോൻ ചാലോട് നാടക കളരിക്ക് നേതൃത്വം നൽകി. ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി അംഗം തോമസ് ചെപ്പുകുളം , കുവൈറ്റിലെ പ്രമുഖ നാടക പ്രവർത്തകനും സംവിധായകനുമായ ഷെമേജ് കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കല കുവൈറ്റ് വൈസ് പ്രസിഡണ്ട് ബിജോയി , കല കുവൈറ്റ് ജോയിൻറ് സെക്രട്ടറി പ്രിജോഷ് , ഫഹഹീൽ മേഖല സെക്രട്ടറി ജ്യോതിഷ് , ഫഹഹീൽ മേഖല പ്രസിഡണ്ട് സജിൻ മുരളി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ബാലവേദി ടാഗോർ ക്ലബ് സെക്രട്ടറി, വർഷ രജീഷ് സ്വാഗതം രേഖപ്പെടുത്തിയ ചടങ്ങിന് ബാലവേദി അംഗം ദേവമയി റിനി ഷൈലജൻ നന്ദി പറഞ്ഞു.ബാലവേദി യുടെ നാലു മേഖലകളിൽ നിന്നും നിരവധി കുട്ടികൾ ശിൽപ്പശാലയിൽ പങ്കെടുത്തു.