Trending

News Details

കല കുവൈറ്റ്, മലയാളം ക്ലാസ്സുകൾ രജിസ്ട്രേഷന്‍ ആരംഭിച്ചു.

  • 01/06/2023
  • 541 Views

കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കഴിഞ്ഞ 32 വർഷമായി നടത്തി വരുന്ന സാംസ്കാരിക ദൗത്യമായ സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ അവധിക്കാല മലയാളം ക്ലാസ്സുകൾ ജൂൺ ഒന്നാംവാരം ആരംഭിക്കുമെന്ന് ഭാരവാഹികള് അറിയിച്ചു. 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് മലയാളം ക്ലാസ്സുകളിൽ പഠിക്കുന്നതിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. കഴിഞ്ഞ 5 വർഷമായി കേരള സർക്കാരിനു കീഴിലുള്ള മലയാളം മിഷനുമായി ചേർന്നാണ് കലയുടെ മാതൃഭാഷാ പഠന പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. ‘എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം’ എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ സിലബസ്സിനെ അടിസ്ഥാനമാക്കിയാണ് കല കുവൈറ്റിന്റെ മലയാളം ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ 5 വർഷമായി സർട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്‌സുകൾക്ക് വേണ്ടി കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലകുറിഞ്ഞി എന്നീ നാല് കോഴ്സുകളിലാണ് അവധിക്കാല ക്ലാസ്സുകൾ നടക്കുക. ഇതിനായി മലയാളം മിഷന്റെ സഹകരണത്തോടെ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകിയാണ് ക്ലാസ്സുകൾ ഒരുക്കുന്നത്. കലയുടെ മലയാളം ക്ലാസ്സുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളും പുതുതായി പഠിക്കാനുള്ള വിദ്യാർത്ഥികളും എത്രയും വേഗം റെജിസ്ട്രേഷൻ പൂർത്തീകരിക്കണമെന്നും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മാതൃഭാഷ സമിതിയും കല കുവൈറ്റും പൊതുസമൂഹത്തോടും വിദ്യാർത്ഥികളോടും അഭ്യർത്ഥിച്ചു.
റെജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: