കേരള ആർട്ട്സ് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്, അബുഹലീഫ മേഖല കമ്മിറ്റി മെയ്‌മാസ പുസ്തക ആസ്വാദനം സംഘടിപ്പിച്ചു.
കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്, അബുഹലീഫ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രതിമാസ പുസ്തക ആസ്വാദന പരിപാടിയുടെ മൂന്നാം സദസ്സ് സംഘടിപ്പിച്ചു. അബുഹലിഫ മേഖല പ്രസിഡന്റ് ഗോപികൃഷ്ണന്റെ അധ്യക്ഷതയിൽ മെഹബുള്ള കല സെന്ററിൽ നടന്ന പരിപാടി കല കുവൈറ്റ് സാഹിത്യവിഭാഗം സെക്രട്ടറി കവിത അനൂപ് ഉദ്ഘാടനം ചെയ്തു. എം മുകുന്ദന്റെ “കേശവന്റെ വിലാപങ്ങൾ ”എന്ന നോവൽ ആണ് പുസ്തകാസ്വാദനത്തിന് തിരഞ്ഞെടുത്തത്. പരിപാടിക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രജോഷ് തേറയിൽ സംസാരിച്ചു. 50ൽ പരം ആളുകൾ പങ്കെടുത്ത പുസ്തകാസ്വാദനത്തിൽ മഹ്ബൂള ഇ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം മണിക്കുട്ടൻ, നോവൽ അവതരണം നടത്തി. തുടർന്ന് അംഗങ്ങളുടെ വിലയിരുത്തലുകളും നടന്നു. പരിപാടിക്ക് അബുഹലിഫ മേഖല സെക്രട്ടറി രഞ്ജിത്ത് സ്വാഗതവും അബുഹലിഫ മേഖല മേഖലാ എക്‌സിക്യൂട്ടീവ് അംഗം ഗായത്രി നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോവുന്ന അബുഹലീഫ-ജി യൂണിറ്റ് അംഗങ്ങൾ ആയ ചാർളി പൗലോസ്, ഷൈനി ജോൺ എന്നിവർക്കും മഹ്ബൂള എഫ് യൂണിറ്റ് അംഗം ഇക്ബാൽ മുഹമ്മദ് അലി എന്നിവർക്കും കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രജോഷ്, ഷൈജു ജോസ് എന്നിവർ ഉപഹാരം കൈമാറി.,