Trending

News Details

കേരള ആർട്ട്സ് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മാതൃഭാഷാ സമിതി രൂപീകരിച്ചു.

  • 27/05/2023
  • 289 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേർസ് അസ്സോസിയേഷൻ, കല കുവൈറ്റ്, 32 വർഷമായി നടത്തിവരുന്ന, സൗജന്യ മാതൃ ഭാഷാപഠന പദ്ധതിയുടെ 2023 വർഷത്തെ കേന്ദ്ര മാതൃഭാഷ സമിതി രൂപീകരിച്ചു. യോഗത്തിൽ കല കുവൈറ്റ് പ്രസിഡന്റ് കെ കെ ശൈമേഷ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി രജീഷ് സി സമിതിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ലോക കേരള സഭാംഗം ആർ നാഗനാഥൻ , വിവിധ മേഖലയിലെ മാതൃഭാഷ പ്രവർത്തകർ, അധ്യാപകർ എന്നിവർ സംസാരിച്ചു. കേന്ദ്ര മാതൃഭാഷ സമിതി ജനറൽ കൺവീനറായി അനൂപ് മങ്ങാട്ടിനെയും , കൺവീനർമാരായി കൃഷ്ണ മേലത്ത്, രാജു ചാലിൽ എന്നിവരെയും യോഗം തിരഞ്ഞെടുത്തു. മേഖല കൺവീനർമാരായി അജിത്കുമാർ നെടുങ്കുന്നം (അബ്ബാസിയ), രാകേഷ് വി (സാൽമിയ), അനീഷ് മണിയൻ (അബു ഹലീഫ), അജിത് പോൾ (ഫാഹാഹീൽ) എന്നിവരെ തിരഞ്ഞെടുത്തു. കല കുവൈറ്റ് ജോയന്റ് സെക്രട്ടറി പ്രജോഷ് തേറയിൽ സ്വാഗതവും മാതൃഭാഷ ജനറൽ കൺവീനർ അനൂപ് മങ്ങാട്ട്‌ നന്ദിയും രേഖപ്പെടുത്തി. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ സജി, ട്രഷറർ അജ്നാസ്, വൈസ് പ്രസിഡന്റ് ബിജോയ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഈ വർഷത്തെ അവധിക്കാല ക്ലാസ്സുകൾ ജൂൺ ഒന്നാംവാരം ആരംഭിക്കുമെന്ന് കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.