Trending

News Details

മാനവികത ഉദ്ഘോഷിച്ച് കനിവ് - 2023

  • 19/05/2023
  • 1160 Views

കുവൈറ്റ് സിറ്റി: വനിതാവേദി കുവൈറ്റ്‌ അവതരിപ്പിച്ച കനിവ് 2023 ' മെഗാ സാംസ്‌കാരിക മേള നൃത്ത ഗാന പരിപാടികളോടെ അരങ്ങേറി. ആയിരക്കണക്കിന് ആളുകളുടെ പങ്കാളിത്തത്തോടെ ധന്യമായ കനിവ് - 2023 അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഉദാത്തമായ മാനവികതയുടെയും മനുഷ്യ സ്നേഹത്തിന്റെ കാരുണ്യത്തിന്റെ അപാരമായ നീരുറവ ഇനിയും വറ്റിയിട്ടില്ല എന്ന പ്രഖ്യാപനവുമായി പരിപാടികൾ സി പി എം കേന്ദ്ര കമ്മിറ്റി അംഗവും, ജനാധിപത്യ മഹിളാ അസ്സോസിയേഷൻ ദേശീയ ഉപാദ്ധ്യക്ഷയും വനിതാ കമ്മീഷൻ ചെയ്യർപേഴ്സനുമായ അഡ്വക്കേറ്റ് പി സതീദേവി ഉൽഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് അമീന അജ്നാസിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സദസ്സിൽ വനിതാവേദി ജനറൽ സെക്രട്ടറി ആശാലത ബാലകൃഷ്ണൻ സ്വാഗതം ആശംസിക്കുകയും ലോക കേരള സഭാംഗം ആർ നാഗനാഥൻ, പരിപാടിയുടെ പ്രധാന പ്രായോജകരായ അൽമുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, സഹ പ്രായോജകരായ ഗോസ്കോർ സിഇഒ അമൽ ദാസ് ഗീത ഹരിദാസ് കലകുവൈറ്റ്‌ ജനറൽ സെക്രട്ടറി രജീഷ് സി, പ്രശസ്ത നർത്തകി മൻസിയ വി പി, വയലിനിസ്റ്റ് ശ്യാം കല്യാൺ, ബാലവേദി ജനറൽ സെക്രട്ടറി അഞ്ജലീറ്റാ രമേശ്‌ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കനിവ് 2023 ന്റെ ജനറൽ കൺവീനർ ബിന്ദു ദിലീപ് ചടങ്ങിന് നന്ദി ആശംസിച്ചു. ട്രഷറർ അഞ്ജന സജി വൈസ് പ്രസിഡന്റെ ഷിനി റിബർട്ട് ജോയിൻ സെക്രട്ടറി പ്രസീത ജിതിൻ വനിതാവേദി അഡ്വൈസറി ബോർഡ്‌ അംഗങ്ങൾ സജി തോമസ്. മാതു, ഹിക്മത് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ സ്മരണിക ശ്രീമതി പി സതീദേവി മുഖ്യ പ്രായോജകർക്ക് നൽകി പ്രകാശനം ചെയ്തു. വനിതാവേദി കനിവ് 2023 ന്റെ ഭാഗമായി നടത്തിയ നാടൻപാട്ട് മത്സരത്തിന്റെ വിജയികൾക്ക് സമ്മാനദാനവും പത്താം ക്ലാസ് പന്ത്രണ്ടാം ക്ലാസ് വിജയിച്ച വനിതാവേദി കുവൈറ്റ്‌ അംഗങ്ങളുടെ കുട്ടികൾക്ക് മെമെന്റോ വിതരണവും വേദിയില്‍ നടന്നു. മേളയുടെ ഭാഗമായി അരങ്ങേരിയ നാടൻപാട്ട് മത്സരം വനിതാവേദി കുവൈറ്റിന്റെ എട്ടു യൂണിറ്റുകളുടെയും, കല കുവൈറ്റ്‌ നാലു മേഖല കമ്മറ്റികളുടെയും അംഗങ്ങൾ അവതരിച്ച കലാപരിപാടികള്‍ ശ്രദ്ധയമായി. തുടര്‍ന്ന് പ്രശസ്ത നർത്തകി മസിയ, വയലിനിസ്റ്റ് ശ്യാം കല്യാൺ എന്നിവരുടെ നൃത്ത ഗാന സന്ധ്യ ഏറെ ആസ്വാദകരമായിരുന്നു.പരിപാടികൾ 9.00 മണിയോടെ അവസാനിച്ചു.