Trending

News Details

കേരള പ്രവാസി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിച്ചു. കുവൈറ്റിൽ നിന്നും വീണ്ടും എൻ. അജിത്ത് കുമാർ ഡയറക്ടർ ബോർഡംഗം.

  • 18/05/2023
  • 143 Views

കുവൈത്ത്‌സിറ്റി: സംസ്ഥാന പ്രവാസി ക്ഷേമ ബോര്ഡ് ഡയറക്ടറായി തുടര്ച്ചയായി രണ്ടാം തവണയും കുവൈത്തില് നിന്നുള്ള എന്.അജിത്കുമാറിനെ നിയമിച്ചു. കേരള ആർട്ട്സ് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ സജീവ പ്രവർത്തകനും കുവൈറ്റിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകനുമാണ്. അജിത് കുമാര് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കുവൈത്ത് കേന്ദ്രീകരിച്ചാണ് പ്രവര്ത്തിച്ച് വരുന്നത്.കഴിഞ്ഞ ദിവസമാണ് ബോര്ഡ് പുനസംഘടിപ്പിച്ചത്.മുന് എം.എല്.എ, കെ.വി അബ്ദുള് ഖാദറാണ് ബോര്ഡ് ചെയര്മാന്. സൗദി അറേബ്യയായില് നിന്നുള്ള ജോര്ജ് വര്ഗീസ്,ഖത്തറിൽ നിന്നുള്ള സുധീര് എലന്തോളി,
യു.എ.ഇൽ നിന്നുള്ള എൻ.കെ കുഞ്ഞഹമ്മദ് , ഒമാനിൽ നിന്നുള്ള വിൽസൺ ജോർജ്ജ്, എന്നിവരാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മറ്റ് പ്രതിനിധികൾ.
കുവൈറ്റ് പ്രവാസികളുടെ പ്രശ്നങ്ങളിലും പ്രവാസി ക്ഷേമനിധി ബോർഡ്ഡുമായും ഇനിയും നിരന്തരം ഇടപെട്ട് പ്രവർത്തിക്കാൻ ഈ നിയമനം ഉപകാരപ്പെടുമെന്ന് കല കുവൈറ്റ് പ്രസിഡണ്ട് കെ കെ ശൈമേഷും കലയുടെ സെക്രട്ടറി രജീഷ് സിയും അഭിപ്രായപ്പെട്ടു.