Trending

News Details

കല കുവൈറ്റ് , 3A സൈഡ് ഫുട്ബോൾ ടൂർണ്ണമെന്റ്: മംഗഫ് ഈസ്റ്റ് യൂണിറ്റ് ടീം ജേതാക്കളായി.

  • 14/05/2023
  • 254 Views

കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ്, അബുഹലിഫ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫഹദ് അൽ അഹ്മദ് സ്കൂൾ ഗ്രൗണ്ടിൽ 3A സൈഡ് ഫുട്ബോൾസംഘടിപ്പിച്ചു.
കല കുവൈറ്റ് അബുഹലിഫ മേഖല പ്രസിഡന്റ് ഗോപികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ടൂർണമെന്റ് കല കുവൈറ്റ്‌ പ്രസിഡന്റ് കെ കെ ശൈമേഷ് ഉദ്ഘാടനം ചെയ്‌തു. ജോയിന്റ് സെക്രട്ടറി പ്രജോഷ്, കായിക വിഭാഗം സെക്രട്ടറി ഷിജിൻ, മേഖല എക്സിക്യൂട്ടീവ് അംഗം ജോബിൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം പി മുസ്ഫർ, ഷൈജു ജോസ്, സിറ്റി ക്ലിനിക് പ്രധിനിധി അജീഷ്, സ്പോൺസർമാരായ ആനി വത്സൻ (CEO),സതീഷ് മഞ്ഞപ്പ ( മാനേജർ ), ഷംസീർ, നബീൽ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. അബുഹലിഫ മേഖല സെക്രട്ടറി രഞ്ജിത്ത് സ്വാഗതം ആശംസിച്ച ചടങ്ങിന്‌ സ്വാഗതസംഘം ജനറൽ കൺവീനർ നാസർ കടലുണ്ടി നന്ദി രേഖപ്പെടുത്തി.
വിവിധ മേഖലകളിൽ നിന്നുമായി 38 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ മംഗഫ് ഈസ്റ്റ്‌ ടീം ജേതാക്കളും, മംഗഫ് സൗത്ത് എ ടീം റണ്ണറപ്പുമായി. ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി മംഗഫ് സൗത്ത് എ ടീമിലെ കിഷോർ കുമാറിനെയും, ടൂർണമെന്റിലെ ടോപ് സ്കോററും, ഫൈനൽ മത്സരത്തിലെ മികച്ച താരവുമായി മംഗഫ് ഈസ്റ്റ്‌ യൂണിറ്റിലെ സിബിനെയും തിരഞ്ഞെടുത്തു. .
കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി രജീഷ് സി വിജയികൾക്കുള്ള ട്രോഫിയും, മേഖല സെക്രട്ടറി രഞ്ജിത്ത് റണ്ണേഴ്സ് അപ്പ് ട്രോഫിയും നൽകി. വൈസ് പ്രസിഡന്റ് ബിജോയ്‌, ജോയിന്റ് സെക്രട്ടറി പ്രജോഷ്, കായിക വിഭാഗം സെക്രട്ടറി ഷിജിൻ,സാഹിത്യ വിഭാഗം സെക്രട്ടറി കവിത അനൂപ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം പി മുസ്ഫർ, ഷൈജു ജോസ്, മേഖല കമ്മിറ്റി അംഗങ്ങൾ എന്നിവർ ടൂർണമെന്റിലെ വിജയികൾക്കുള്ള മെഡലുകൾ നൽകി. റഫറിമാരായ റാഫി, ഷാജി, ജിബു എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. മേഖല പ്രസിഡന്റ് ഗോപി കൃഷ്ണൻ, നാസർ കടലുണ്ടി എന്നിവർ റഫറിമാർക്കുള്ള ഉപഹാരവും നൽകി. ടൂർണമെന്റിന്റെ ഭാഗമായി ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു.