Trending

News Details

കല കുവൈറ്റ് , സാൽമിയ മേഖല കഥാസ്വാദനം സംഘടിപ്പിച്ചു.

  • 13/05/2023
  • 697 Views

കേരളാ ആർട്ട്സ് ലവേഴ്സ് അസോസിയേഷൻ, കലാ കുവൈറ്റ്, സാൽമിയ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുത്തുകാരൻ എൻ എസ് മാധവന്റെ തിരുത്ത്, ഹിഗ്വിറ്റ, വൻമരങ്ങൾ വീഴുമ്പോൾ എന്നീ മൂന്നു കഥകളുടെ അസ്വാദനവും ചർച്ചയും  സാൽമിയ കലാ സെന്ററിൽ വെച്ച് സംഘടിപ്പിച്ചു.

     സാൽമിയ മേഖലാ പ്രസിഡന്റ്‌  ശരത് ചന്ദ്രന്റെ  അധ്യക്ഷതയിൽ കലാ കുവൈറ്റ്‌ ട്രഷറർ അജ്നാസ് മുഹമ്മദ് പരിപാടി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ബിജോയ്  ആശംസ അർപ്പിച്ചു.‌ കേന്ദ്ര കമ്മിറ്റി അംഗം ജെ സജി ചടങ്ങിൽ സംബന്ധിച്ചു.

      ദിലീപ് നടേരി മോഡറേറ്ററായ പരിപാടിയിൽ അജിത് പട്ടമന,രസന ആബിദ്, ബെറ്റി അഗസ്റ്റിൻ എന്നിവർ കഥകൾ അവതരിപ്പിക്കുകയും, ജോസഫ് നാനി,സൂരജ് എന്നിവർ ആസ്വാദനക്കുറിപ്പും ‌ കേന്ദ്ര കമ്മിറ്റി അംഗം ഹരിരാജ്,  മണികണ്ഠൻ,അനിൽ കുമാർ,  ശ്യാമ മധു, റഷീദ് KC , മനീഷ്മോഹൻ തുടങ്ങിയവർ കഥകളെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തു. മേഖലാ സെക്രട്ടറി റിച്ചി കെ ജോർജ്ജ് സ്വാഗതം ആശംസിച്ച ചടങ്ങിൽ മേഖല എക്സിക്യൂട്ടീവ് അംഗം  ജോർജ് തൈമണ്ണിൽ നന്ദി പറഞ്ഞു.