കല കുവൈറ്റ്, 2022-2023 എന്റെ കൃഷിയുടെ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
കുവൈറ്റ് :കേരളാ ആർട്ട്സ് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് വർഷങ്ങളായി നടത്തിവരുന്ന എന്റെ കൃഷി 2022-23 സീസണിന്റെ പുരസ്കാരദാന ചടങ്ങ് മെയ് -6, ശനിയാഴ്ച, അബുഹലീഫ കലാ സെന്ററിൽ വെച്ച് സംഘടിപ്പിച്ചു. കുവൈറ്റിലെ മലയാളികളിൽ കാര്ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക കാർഷീക സംസ്കാരം കുട്ടികളിലും മുതിർന്നവരിലും നിലനിർത്തുക എന്ന ലക്ഷ്യത്തോടെ, വർഷങ്ങളായി കല കുവൈറ്റ് ഈ മത്സരം സംഘടിപ്പിച്ചു വരികയാണ്.
2022-23, വർഷത്തെ കർഷക മിത്ര
പുരസ്കാരം ജയകുമാറിന് കല കുവൈറ്റ് സെക്രട്ടറി രജീഷ് സി സമ്മാനിച്ചു. കർഷക പ്രതിഭ, കർഷക മിത്ര പുരസ്കാരങ്ങൾ പ്രസിഡന്റ് ശൈമേഷ് കെ കെ രാജൻ തോട്ടത്തിലിനും, ബിനോ ഫിലിപ്പിന് കലയുടെ ട്രഷറർ അജ്നാസ് മുഹമ്മദും സമ്മാനിച്ചു. പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും കല കുവൈറ്റ് കേന്ദ്ര മേഖലാ ഭാരവാഹികളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും, എന്റെ കൃഷി സംഘാടക സമിതി അംഗങ്ങളും കൈമാറുകയുണ്ടായി.
കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ കെയുടെ അദ്ധ്യക്ഷതയിൽ, സെക്രട്ടറി രജീഷ് സി ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി പ്രജോഷ് തേറയിൽ സ്വാഗതം രേഖപ്പെടുത്തി. എന്റെ കൃഷി ജനറൽ കൺവീനർ നവീൻ കെ വി ഈ സീസണിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അജ്നാസ് മുഹമ്മദ്, വൈസ് പ്രസിഡന്റ് ബിജോയ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ച ചടങ്ങിൽ അബുഹലീഫ മേഖല സെക്രട്ടറി രഞ്ജിത്ത് നന്ദിയും രേഖപ്പെടുത്തി.