കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ വടംവലി മത്സരം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി : കേരള ആർട്സ് ലവേർസ് അസോസിയേഷൻ, കല കുവൈറ്റ്, അബ്ബാസിയ മേഖലയുടെ നേതൃത്വത്തിൽ, ഓക്സ്ഫോർഡ് പാകിസ്ഥാനി സ്കൂളിൽ വച്ച് വടംവലി മത്സരം സംഘടിപ്പിച്ചു. ഉച്ചയ്ക്ക് 2:30 മുതൽ ആരംഭിച്ച് വൈകുന്നനേരം 8 മണിവരെ നീണ്ടുനിന്ന മത്സരങ്ങളിൽ വനിതകളുടെ ടീമുകൾ ഉൾപ്പെടെ ഇരുപത്തഞ്ചോളം ടീമുകൾ പങ്കെടുത്തു. പുരുഷവിഭാഗത്തിൽ ഒന്നാം സ്ഥാനം അബ്ബാസിയ എ യൂണിറ്റും രണ്ടാം സ്ഥാനം മംഗഫ് വെസ്റ്റ് യൂണിറ്റും മൂന്നാം സ്ഥാനം ഹസ്സാവി എ,സി &
കബ്ദ് സംയുക്ത യൂണിറ്റ് ടീമിനും ലഭിച്ചു. വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം അബ്ബാസിയ ബി യൂണിറ്റും രണ്ടാം സ്ഥാനം ഹവല്ലി വനിതാവേദി യൂണിറ്റും കരസ്ഥമാക്കി.
സ്വാഗതസംഘം ചെയർമാൻ സി കെ നൗഷാദിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്‌ഘാടന സമ്മേളനം കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി ഉദ്‌ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് കെ കെ ശൈമേഷ് ട്രഷറർ അജ്‌നാസ്, കായിക വിഭാഗം സെക്രട്ടറി ഷിജിൻ, അബ്ബാസിയ മേഖല ആക്റ്റിങ്ങ് പ്രസിഡന്റ് സുരേഷ് കോഴഞ്ചേരി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വേദിയിൽ കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രജോഷ്, വൈസ് പ്രസിഡന്റ് ബിജോയ്, മേഖല എക്സിക്യൂട്ടീവ് അശോകൻ കൂവ എന്നിവർ സന്നിഹിതരായിരുന്നു. അബ്ബാസിയ മേഖല സെക്രട്ടറി നവീൻ കെ.വി സ്വാഗതം ആശംസിച്ച പരിപാടിക്ക് സ്വാഗത സംഘം കൺവീനർ ദൃപക് നന്ദി അറിയിച്ചു.
ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അബ്ബാസിയ എ ടീമിന് കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി എവറോളിങ്ങ് ട്രോഫിയും , ടീം ട്രോഫി മേഖല സെക്രട്ടറി നവീനും സമ്മാനിച്ചു. രണ്ടാം സ്‌ഥാനം കരസ്ഥമാക്കിയ മംഗഫ് വെസ്റ്റ് യൂണിറ്റ് ടീമിന് കല കുവൈറ്റ് പ്രസിഡന്റ് കെ കെ ശൈമേഷ് മൂന്നാം സ്ഥാനംകരസ്ഥമാക്കിയ ഹസ്സാവി എ, സി & കബ്ദ് ടീമിന് ട്രെഷറർ അജ്‌നാസ് എന്നിവർ ട്രോഫികൾ സമ്മാനിച്ചു , വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ അബ്ബസിയ ബി ടീമിന് ജോയിന്റ് സെക്രട്ടറി പ്രജോഷ് രണ്ടാം സ്ഥാനം നേടിയ ഹവല്ലി വനിതാവേദി ടീമിന് സ്പോർട്ട്സ് സെക്രട്ടറി ഷിജിൻ എന്നിവർ ട്രോഫികൾ സമ്മാനിച്ചു. വ്യക്തിഗത മെഡലുകൾ കേന്ദ്ര , മേഖല കമ്മിറ്റി അംഗങ്ങളും സംഘാടക സമിതി അംഗങ്ങളും സമ്മാനിച്ചു.
വടംവലി മത്സരത്തിനിടയിൽ നടന്ന ചെണ്ടമേളവും കുവൈറ്റിലെ കലാകാരൻമാർ അവതരിപ്പിച്ച ഗാനമേളയും മത്സരങ്ങൾക്ക് ഭംഗി കൂട്ടി.