CIENTIA-2023 - സയൻസ് ഫെസ്റ്റിന്റെ പ്രചാരണ പ്രവർത്തനങ്ങൾ സജീവമായി ..
CIENTIA-2023 - സയൻസ് ഫെസ്റ്റിന്റെ പ്രചാരണ പ്രവർത്തനങ്ങൾ സജീവമായി ..
കുവൈറ്റ് സിറ്റി; കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റും ബാലവേദി കുവൈറ്റും സംയുക്തമായി കുവൈറ്റിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സയൻസ് ഫെസ്റ്റ്, GOSCORE SCIENTIA - 2023 ന്റെ വിജയത്തിനും ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളുടെയും ഇന്ത്യൻ സമൂഹത്തിന്റേയുമാകെ പങ്കാളിത്വത്തിനുമായി കുവൈറ്റിന്റെ വിവിധ മേഖകലകളിലായി പ്രചാരണ പ്രവർത്തനങ്ങൾ സജീവമായി.
കല കുവൈറ്റ്, ബാലവേദി പ്രവർത്തകരുടെ നേതൃത്വത്തിൽ
ഇന്ത്യൻ സ്‌കൂളുകൾ കേന്ദ്രീകരിച്ചും ഇന്ത്യക്കാർ താമസിക്കുന്ന ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ചും, ബാലവേദി ക്ളബ്ബുകൾ വഴിയുമുള്ള പോസ്റ്റർ പ്രചാരണം നടന്നുവരുകയാണ്.
ശാസ്ത്ര സാങ്കേതിക മേഖലകളിൽ വിദ്യാർഥികളിലെ അഭിരുചികളെ പരിപോഷിപ്പിക്കുയും, കുട്ടികളിൽ ശാസ്ത്ര ചിന്തയും ശാസ്ത്ര ബോധവും വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന
GOSCORE SCIENTIA - 2023 ന് ഇതിനോടകം തന്നെ കുട്ടികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും ഒട്ടനവധി വിദ്യാർത്ഥികൾ കല കുവൈറ്റിന്റെ വെബ്‌സൈറ്റ് വഴി പേരുകൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞുവെന്നും, എം ജി കോളേജ് അസിസ്റ്റന്റ് പ്രൊഫസ്സറും ശാസ്ത്ര സംവാദ രംഗത്തെ പ്രമുഖനുമായ ഡോക്ടർ വൈശാഖൻ തമ്പി സയൻസ് ഫെസ്റ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും സംഘാടക സമിതി അറിയിച്ചു.
പൂർണ്ണമായും സൗജന്യമായ രജിസ്‌ട്രേഷന്റെ അവസാന തീയതിയായ 20 /04 / 23 നു മുൻപായി സയൻസ് ഫെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പേരുകൾ രജിസ്റ്റർ ചെയ്യണമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.