Trending

News Details

കല കുവൈറ്റ് സാൽമിയ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഥാസ്വാദനം സംഘടിപ്പിക്കുന്നു .

  • 10/04/2023
  • 816 Views

കല കുവൈറ്റ് സാൽമിയ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഥാസ്വാദനം സംഘടിപ്പിക്കുന്നു .

കുവൈറ്റ് സിറ്റി; കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാൽമിയ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഥാസ്വാദനം സംഘടിപ്പിക്കുന്നു . പ്രശസ്ത ചെറുകഥാകൃത്തും, നോവലിസ്റ്റുമായ എൻ എസ് മാധവൻ രചിച്ച ഹിഗ്വിറ്റ, തിരുത്ത്, വന്മരങ്ങൾ വീഴുമ്പോൾ എന്നീ ചെറുകഥകളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന പരിപാടി മെയ് 11 ന് വൈകുന്നേരം 6.30 ന് സാൽമിയ കല സെന്ററിൽ വച്ച് നടക്കും. പ്രസ്തുത പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സാൽമിയ മേഖല ഭാരവാഹികൾ അറിയിച്ചു.