Trending

News Details

കുവൈറ്റിൽ മരണമടഞ്ഞ സുകേഷിന്റെയും ജോസഫ് മത്തായിയുടെയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

  • 25/03/2023
  • 523 Views


കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഖൈറാനിൽ ഉല്ലാസ യാത്രയ്ക്കിടയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണമടഞ്ഞ ലുലു എക്സ്ചേഞ്ച് ജീവനക്കാരായ സുകേഷ് വനാഡിൽ പുതിയവീട് (44 ), ജോസഫ് മത്തായി (30 ) എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ലുലു എക്സ്ചേഞ്ച് മാനേജ്‌മെന്റും കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റും ചേർന്ന് ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെയാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്. സുകേഷിൻറെ മൃതദേഹം ഇന്ന് വൈകിട്ട് 6 50 നുള്ള ജസീറ എയർവെയ്‌സ് വിമാനത്തിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. മൃതദേഹം എയർപോർട്ടിൽ നിന്നും സ്വവസതിയിലേക്ക് എത്തിക്കുന്നതിനായി നോർക്കയുടെ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. , ജോസഫിന്റെ മൃതദേഹം രാത്രി 11 .55 നുള്ള കുവൈറ്റ് എയർവേയ്‌സ് വിമാനത്തിൽ കൊച്ചിയിലേക്കും കൊണ്ടുപോകും.
പൊതുദർശനം ഉച്ചയ്ക്ക് 1.30 മുതൽ 2 .30 വരെ സബ ഹോസ്പിറ്റൽ മോർച്ചറിയിൽ.