Trending

News Details

കരിവെള്ളൂർ മുരളിയുമായി "മുഖാമുഖം" സംഘടിപ്പിച്ചു.

  • 19/03/2023
  • 509 Views


കുവൈറ്റ് സിറ്റി; കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് "വർത്തമാനകാല നാടക പ്രവർത്തനം" എന്ന വിഷയത്തിൽ പ്രശസ്ത നാടകകൃത്തും കവിയും കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയുമായ കരിവള്ളൂർ മുരളിയുമായി "മുഖാമുഖം" പരിപാടി സംഘടിപ്പിച്ചു.
കല കുവൈറ്റ് പ്രസിഡണ്ട് ശൈമേഷ് കെകെയുടെ അദ്ധ്യക്ഷതയിൽ ഫഹാഹീൽ കല സെന്ററിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിന് കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി സ്വാഗതം പറഞ്ഞു.
ലോക നാടക വേദികളുടെ ചരിത്രത്തെ കുറിച്ചും വർത്തമാനകാല നാടക പ്രവർത്തനം എങ്ങനെ മുന്നോട്ട് പോകുന്നുവെന്നതിനെ സംബന്ധിച്ചും വിഷയം അവതരിപ്പിച്ചുകൊണ്ട് കരിവള്ളൂർ മുരളി സംസാരിച്ചു. കേരളത്തിലെ സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ നാടക പ്രവർത്തനത്തിന് പുത്തനുണർവ് നൽകാൻ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദമാക്കി.
മുഖാമുഖത്തിൽ പങ്കെടുത്തുകൊണ്ട് ശ്രീ ഷെമീജ്, പ്രേമൻ ഇല്ലത്ത്, സനൽ കുമാർ, ഷിനാസ് തുടങ്ങിയവർ സംസാരിച്ചു. ലോകകേരളസഭ അംഗം നാഗനാഥൻ പരിപാടിക്ക് ആശംസയർപ്പിച്ചു. കല ട്രഷറർ അജനാസ്, വൈസ് പ്രസിഡൻറ് ബിജോയ്, ജോയിന്റ് സെക്രട്ടറി പ്രജോഷ്, ഫഹാഹീൽ മേഖല സെക്രട്ടറി ജ്യോതിഷ് പി ജി എന്നിവർ സന്നിഹിതരായിരുന്നു.
കലാവിഭാഗം സെക്രട്ടറി തോമസ് സെൽവർ പരിപടിക്ക് നന്ദി രേഖപ്പെടുത്തി.