Trending

News Details

കല കുവൈറ്റ് സംഘടിപ്പിക്കുന്ന ഇ.എം.എസ്, എ.കെ.ജി അനുസ്മരണ സമ്മേളനം നാളെ.

  • 16/03/2023
  • 713 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഇ.എം.എസ്, എ.കെ.ജി അനുസ്മരണ സമ്മേളനം നാളെ, മാർച്ച് 17 വെള്ളിയാഴ്ച, വൈകിട്ട് 5 മണിക്ക് അബ്ബാസിയ സെൻട്രൽ സ്കൂളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ആധുനിക കേരളത്തെ സൃഷ്ടിക്കുന്നതിൽ മഹത്തായ പങ്കുവഹിച്ചിട്ടുള്ള മഹാരഥന്മാരെ അനുസ്മരിക്കുന്നതിനോടനുബന്ധിച്ച് "വളരുന്ന കേരളം, മറയ്ക്കുന്ന മാധ്യമങ്ങൾ" എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ മുൻ എം എൽ എ യും സിപിഐ (എം) സംസ്ഥാന സമിതി അംഗവുമായ സഖാവ് കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും, സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യ പ്രഭാഷണം നടത്തുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. പ്രസ്തുത അനുസ്മരണ സമ്മേളനത്തിൽ കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ വിവിധ നേതാക്കൾ പങ്കെടുക്കും
പരിപാടിയിൽ പങ്കെടുക്കുന്നതിനായി കുവൈറ്റിന്റെ എല്ലാ മേഖലകളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
99861103 (അബ്ബാസിയ), 66166283 (ഫഹാഹീൽ) , 60615153 (സാൽമിയ) ,55820075 (അബു ഹലീഫ) .